Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഹിങ്ക്യകൾക്ക്​ സഹായ ...

റോഹിങ്ക്യകൾക്ക്​ സഹായ ഹസ്​തവുമായി സിഖ്​ കൂട്ടായ്​മ

text_fields
bookmark_border
റോഹിങ്ക്യകൾക്ക് സഹായ ഹസ്തവുമായി സിഖ് കൂട്ടായ്മ blurb: പ്രതിദിനം നൽകാൻ ഉദ്ദേശിക്കുന്നത് 35,000 പേർക്കുള്ള ഭക്ഷണം ധാക്ക: കൊടിയ വംശഹത്യയില്‍നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തുന്ന റോഹിങ്ക്യന്‍ അഭയാർഥികളുടെ നേർക്ക് കാരുണ്യഹസ്തം നീട്ടി സിഖ് കൂട്ടായ്മയായ 'ഖല്‍സ.' അഭയാർഥികള്‍ക്കായി ഭക്ഷണവും വെള്ളവുമാണ് ഇവര്‍ നല്‍കുന്നത്. മ്യാന്മർ –‍ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള തെക്നാഫിലാണ് സംഘം സേവന നിരതരായിരിക്കുന്നത്. ''ഭക്ഷണം കിട്ടാതെയുള്ള കൂട്ട മരണത്തെക്കുറിച്ചുള്ള ആധിയിൽ ആയിരുന്നു ഞങ്ങൾ. ഭക്ഷണവിതരണത്തിന് ബംഗ്ലാദേശ് സർക്കാറിൽനിന്നുള്ള അനുമതിതേടി മൂന്നു ദിവസം കാത്തുനിന്നു. അനുമതി കിട്ടിയതോടെ ഒരു ദിവസം 35,000 പേർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയിട്ടിരിക്കുകയാണ് ഞങ്ങൾ'' –ഖല്‍സ സംഘത്തെ നയിക്കുന്ന അമര്‍പ്രീത് സിങ് പറഞ്ഞു. അഭയാർഥികൾ കടൽ കടന്ന് എത്തുന്ന ഷാഹ്പൂരി ദ്വീപിൽ ആദ്യദിനത്തിൽ വേവിച്ച അരിഭക്ഷണവും പച്ചക്കറിയും ഇവർ വിതരണം ചെയ്തു. 'ഗുരു കാ ലാംഗർ' എന്ന പേരിലാണ് ഇൗ പദ്ധതി അറിയപ്പെടുന്നത്. മൂന്നു ലക്ഷത്തിലധികം അഭയാർഥികളാണ് അതിര്‍ത്തിയിലുള്ളതെന്നും ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് അവര്‍ കഴിയുന്നതെന്നും അമര്‍പ്രീത് പറഞ്ഞു. കുട്ടികളടക്കം വസ്ത്രംപോലുമില്ലാതെ ഭക്ഷണത്തിനായി യാചിക്കുന്ന അവസ്ഥയാണുള്ളത്. അമ്പതിനായിരം പേർ കൊള്ളുന്ന ക്യാമ്പുകളില്‍ ഒരു ലക്ഷത്തോളം പേരാണ് കഴിയുന്നതെന്നും അമര്‍പ്രീത് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story