Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​േറാഹിങ്ക്യൻ അഭയാർഥി...

​േറാഹിങ്ക്യൻ അഭയാർഥി പ്രശ്​നം: വൻ ബഹുജന മാർച്ച്​

text_fields
bookmark_border
ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥി വിഷയത്തിൽ കേന്ദ്ര സർക്കാർ മുഖംതിരിച്ചു നിൽക്കുന്നതിൽ പ്രതിഷേധിച്ചും അഭയാർഥികളോട് െഎക്യദാർഢ്യം പ്രഖ്യാപിച്ചും രാജ്യ തലസ്ഥാനത്ത് വൻ ബഹുജന മാർച്ച്. മ്യാന്മർ എംബസിക്ക് സമീപം നടന്ന മാർച്ചിലും തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനത്തിലും സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് പെങ്കടുത്തത്. റോഹിങ്ക്യൻ മുസ്ലിംകളെ വംശഹത്യ നടത്തുന്ന മ്യാന്മർ ഭരണകൂടത്തിന് എതിരെ ഉടൻ നടപടി എടുക്കണമെന്ന സന്ദേശം അന്താരാഷ്്ട്ര സമൂഹത്തിന് നൽകുന്നതായിരുന്നു പ്രതിഷേധ മാർച്ച്. ഇതിന് ശേഷം അഭയാർഥികളെ തിരിച്ചയക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ലോകത്ത് ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്ന സമൂഹമാണ് റോഹിങ്ക്യൻ മുസ്ലിംകളെന്ന് മാർച്ചിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. സമാധാനത്തിന് നൊേബൽ സമ്മാനാർഹയായ ഒാങ്സാൻ സൂചിയുടെ കീഴിൽ ഒരു ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നശേഷമാണ് ഇൗ പീഡനങ്ങൾ ഏറെയും നടക്കുന്നതെന്നും ഇതോടെ സൂചിയുടെ യഥാർഥ മുഖം വെളിച്ചത്തു വന്നുവെന്നും അവർ എടുത്ത് പറഞ്ഞു. റോഹിങ്ക്യൻ അഭയാർഥികൾ ഹിന്ദുക്കൾക്ക് ഭീഷണിയെന്ന പ്രചാരണം ഇളക്കിവിടുന്ന സാമുദായിക ശക്തികളുടെ പഴയ തന്ത്രമാണ് ബി.ജെ.പി ചെയ്യുന്നതെന്ന് പ്രഫ. അപൂർവാനന്ദ് പറഞ്ഞു. മ്യാന്മർ സന്ദർശനത്തിനിടെ അഭയാർഥിപ്രശ്നത്തിൽ പ്രധാനമന്ത്രി ഒരക്ഷരം േപാലും മിണ്ടിയില്ലെന്ന് ഒാൾ ഇന്ത്യ മജ്ലിസെ മുശാവറാത്ത് പ്രസിഡൻറ് നവീദ് ഹമീദ് ചൂണ്ടിക്കാട്ടി. ഒരു ജനാധിപത്യ സർക്കാർ അഭയാർഥിപ്രശ്നത്തെ വർഗീയ കണ്ണോടെ വീക്ഷിക്കുന്നത് നിർഭാഗ്യകരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം രാജ്യത്ത് പീഡിതരായ ജനങ്ങൾക്ക് അഭയം നൽകുകെയന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നയമെന്ന് ആർ.ജെ.ഡി ദേശീയ വക്താവ് പ്രഫ. മനോജ് ഝാ പറഞ്ഞു. സൗത്ത് ഏഷ്യൻ ഹ്യൂമൻറൈറ്റ്സ് ഡോക്യുമെേൻറഷൻ സ​െൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ രവി നായർ, ജനതാദൾ (എസ്) ജനറൽ സെക്രട്ടറി കുൻവർ അലി, ജമാ അത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ മുഹമ്മദ് സലീം എൻജിനീയർ, വെൽഫെയർ പാർട്ടി പ്രസിഡൻറ് എസ്.ക്യു.ആർ ഇല്യാസ്, നസ്രത് അലി, ഫാ. എം.ഡി തോമസ്, വിദ്യാർഥി നേതാക്കളായ ഷെഹ്ല റഷീദ്, ഉമർ ഖാലിദ്, െമാഹിത് പാണ്ഡേ തുടങ്ങിയവരും സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story