Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭക്കെതിരെ ബി.ജെ.പി ...

നഗരസഭക്കെതിരെ ബി.ജെ.പി കള്ളപ്രചാരണം നടത്തുന്നെന്ന് എൽ.ഡി.എഫ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: മാലിന്യ പ്രശ്നം പറഞ്ഞ് നഗരസഭക്കെതിരെ ബി.ജെ.പി കള്ളപ്രചാരണം നടത്തുകയാണെന്ന് എൽ.ഡി.എഫ് കൊടുങ്ങല്ലൂർ മുനിസിപ്പൽ കമ്മിറ്റി. നഗരമാലിന്യം ശാസ്ത്രീയമായും, കാര്യക്ഷമമായും നഗരസഭ സംസ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം വേർതിരിച്ച് പ്ലാസ്റ്റിക് സഞ്ചികളും മറ്റും ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയാണ്. ജൈവമാലിന്യം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 30 എയ്റോബിക് ബിന്നുകളിലിട്ട് സംസ്ക്കരിക്കുന്നുണ്ട്. വൃത്തിയാക്കി സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക് ചാക്കുകൾ ചൂണ്ടിക്കാട്ടി നഗരമാകെ മാലിന്യമെന്ന നുണ പ്രചരിപ്പിച്ച് നഗരസഭയെ അപകീർത്തിപ്പെടുത്തുകയാണ് ബി.ജെ.പി. വിലകുറഞ്ഞ സങ്കുചിത രാഷ്ട്രീയം ബി.ജെ.പി അവസാനിപ്പിക്കണമെന്നും ഭാരവാഹികളായ കെ.ആർ. ജൈത്രൻ, സി.കെ. രാമനാഥൻ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story