Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവോളിബാൾ;...

വോളിബാൾ; ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവന് വിജയം

text_fields
bookmark_border
ചെന്ത്രാപ്പിന്നി: വർക്കലയിൽ നടന്ന 20ാമത് അഖില കേരള സി.ബി.എസ്.ഇ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ചെന്ത്രാപ്പിന്നി എസ്.എൻ.വിദ്യാഭവന് കിരീടം. 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ വിദ്യോദയ സ്കൂൾ കൊച്ചിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി (സ്കോർ 25-17, 25-20,25-18). 17 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ ഭവൻസ് വരുണ വിദ്യാലയ എറണാകുളത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ചെന്ത്രാപ്പിന്നി എസ്.എൻ.വിദ്യാഭവൻ പരാജയപ്പെടുത്തി. നവംബർ 26 മുതൽ ഡൽഹിയിൽ നടക്കുന്ന സി.ബി.എസ്.ഇ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ ഇരുടീമുകളും പ്രതിനിധീകരിക്കും. 19 വയസ്സിന് താഴെയുള്ള ആൺകുട്ടികൾ മത്സരത്തിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കിയിരുന്നു. മുൻ അന്തർദേശീയ വോളിബാൾ താരം ടി.ഗോപിനാഥ് സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമ​െൻറിലെ നല്ല കളിക്കാരായി പെൺകുട്ടികളുടെ വിഭാഗത്തിൽനിന്ന് പി.വി. വിഭിത, സാന്ദ്ര ഷാജി എന്നിവരും ആൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും ജവഹർ മുഹമ്മദലി, പി.എൻ. ഷാഹിൽ എന്നിവരെയും തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story