Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെൻറ് അലോഷ്യസ് കോളജിൽ...

സെൻറ് അലോഷ്യസ് കോളജിൽ രണ്ട് വിദ്യാർഥികളെ പുറത്താക്കി

text_fields
bookmark_border
തൃശൂർ: ഓണപ്പിരിവിെന ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഇടപെട്ട രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ എൽത്തുരുത്ത് സ​െൻറ് അലോഷ്യസ് കോളജിൽ െക.എസ്.യുവി​െൻറയും എസ്.എഫ്.ഐയുടെയും അനിശ്ചിതകാല സമരം തുടങ്ങി. വിദ്യാർഥി സമരത്തെത്തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് സച്ചിൻ ടി. പ്രദീപ്, ലെനിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോളജിനകത്ത് പ്രവേശിച്ച പൊലീസ് പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾക്കു നേരേ ലാത്തി വീശിയിരുന്നു. പ്രിൻസിപ്പൽ നൽകിയ പരാതിയിൽ ക്രിമിനൽ വകുപ്പുകൾ ചുമത്തി വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോളജി​െൻറ ജനൽ ചില്ലുകളും കമ്പ്യൂട്ടർ അടക്കമുള്ളവ സംഘർഷത്തിൽ നശിപ്പിച്ചിരുന്നുവെന്നാണ് പ്രിൻസിപ്പൽ പരാതി നൽകിയത്. ഇതിലാണ് സച്ചിനെയും ലെനിനെയും സസ്പെൻഡ് ചെയ്തത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓണാവധിക്ക് ശേഷം ക്ലാസ് തുടങ്ങിയപ്പോൾ സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും പുറത്താക്കുകയാണെന്നാണ് മാനേജ്മ​െൻറ് അറിയിച്ചത്. ഇതോടെയാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്. കോളജിൽ വിദ്യാർഥി സംഘടനാ പ്രവർത്തനത്തെ ഇല്ലാതാക്കാനാണ് നീക്കമെന്നും, വിദ്യാർഥികൾക്കെതിരെ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് കേസിൽ കുടുക്കുകയാണെന്നും കെ.എസ്.യുവും എസ്.എഫ്.ഐയും ആരോപിച്ചു. മാനേജ്മ​െൻറി​െൻറയും പ്രിൻസിപ്പലി​െൻറയും നടപടിയിൽ പ്രതിഷേധിച്ചും, സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുമാണ് വിദ്യാർഥികൾ അനിശ്ചിതകാല സമരം തുടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story