Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുതുവറയിൽ ടൈൽ വിരിക്കൽ ...

മുതുവറയിൽ ടൈൽ വിരിക്കൽ ബുധനാഴ്ച തുടങ്ങും

text_fields
bookmark_border
വടക്കാഞ്ചേരി: നിയോജകമണ്ഡലത്തില്‍ മഴയിൽ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 1.16 കോടിയുടെ ഭരണാനുമതി ലഭിച്ചതായി അനില്‍ അക്കര എം.എല്‍.എ. നേരത്തേ 22.80 ലക്ഷം രൂപ അനുവദിച്ച മുതുവറ റിലയന്‍സ് പമ്പ് മുതല്‍ മോസ്കോ വരെയുള്ള, പൂര്‍ണമായി തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് കട്ട വിരിക്കുന്ന പ്രവൃത്തി അടുത്ത ആഴ്ച തുടങ്ങുമെന്ന് കലക്ടർ അറിയിച്ചു. ഇതിനുള്ള ടെൻഡർ നടപടിയായി. 19ന് ടെൻഡർ തുറന്ന് അടുത്ത ദിവസം തന്നെ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് കലക്ടർ ഡോ.എ. കൗശിഗൻ അറിയിച്ചു. 22.80 ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ മഴയിൽ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റ പ്പണിക്ക് മന്ത്രി ജി. സുധാകരന്‍ ഒന്നര കോടി രൂപ അനുവദിച്ചിരുന്നു. ഇതു പ്രകാരം ശിപാര്‍ശ ചെയ്ത 18 റോഡുകള്‍ക്കാണ് 116 ലക്ഷം അനുവദിച്ചത്. തൃശൂർ-കുറ്റിപ്പുറം റോഡ് 15 ലക്ഷം, തൃശൂര്-‍-ഷൊര്‍ണൂര്‍ 16 ലക്ഷം, മച്ചാട്-താണിക്കുടം എട്ട് ലക്ഷം, പുല്ലാനിക്കാട്-മംഗലം എട്ട് ലക്ഷം, പാര്‍ളിക്കാട്-കുമ്പളങ്ങാട് എട്ട് ലക്ഷം, അമല-പാവറട്ടി അഞ്ച് ലക്ഷം, കുറാഞ്ചേരി-വേലൂര്‍ എട്ട് ലക്ഷം, വടക്കാഞ്ചേരി-എരുമപ്പെട്ടി അഞ്ച് ലക്ഷം, അടാട്ട്-ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം, അത്താണി-പുതുരുത്തി എട്ട് ലക്ഷം, അവണൂര്‍ റോഡ് അഞ്ച് ലക്ഷം, കൊട്ടേക്കാട്-മുണ്ടൂർ അഞ്ച് ലക്ഷവും, വടക്കാഞ്ചേരി-കുമ്പളങ്ങാട് 12 ലക്ഷം, പോന്നോർ-‍-എടക്കളത്തൂര്‍ അഞ്ച് ലക്ഷം, കൈപ്പറമ്പ്-പറപ്പൂര്‍ മൂന്ന് ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. ശോഭാസിറ്റിയിലെ കുരുക്കഴിക്കാൻ മന്ത്രിതല യോഗം മുതുവറയിലെ റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് റൂട്ടിൽ നാളെ ബസ് സമരം തൃശൂർ: കുറ്റിപ്പുറം റോഡിലെ പുഴക്കൽ മുതൽ മുതുവറ വരെയുള്ള ഭാഗത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മന്ത്രിതലത്തിൽ ഇടപെടും. പുഴക്കലിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മന്ത്രി വി.എസ്.സുനിൽകുമാറി​െൻറ സാന്നിധ്യത്തിൽ യോഗം ചേരും. ശോഭ സിറ്റിയിലെ ഗതാഗതക്കുരുക്ക് വലിയ ആക്ഷേപമായി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിതലത്തിൽ യോഗം ചേരുന്നത്. ഇവിടെ പാലം നിർമിക്കുന്നതിന് മന്ത്രി ജി.സുധാകരൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ശോഭാസിറ്റിക്ക് സമീപമുള്ള പാലം മേഖലയാണ് കനത്ത കുരുക്ക് അനുഭവപ്പെടുന്നത്. മണിക്കൂറുകളാണ് ഇവിടെ വാഹനങ്ങൾ കുടുങ്ങി കിടക്കാറ്. മുതുവറയിലെ റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് ബി.എം.എസി​െൻറ നേതൃത്വത്തിൽ ബസ് തൊഴിലാളികൾ ശനിയാഴ്ച സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story