Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസപ്ലൈകോ ആട്ട വിൽപന...

സപ്ലൈകോ ആട്ട വിൽപന മുടക്കാൻ റേഷൻ മാഫിയ രംഗത്ത്​

text_fields
bookmark_border
തൃശൂർ: ഏറെ സമ്മർദങ്ങൾക്കൊടുവിൽ എത്തിയ സപ്ലൈകോ ആട്ട വിപണിയിൽനിന്ന് ഇല്ലാതാക്കാൻ റേഷൻ മാഫിയ വീണ്ടും അണിയറനീക്കം തുടങ്ങി. ബ്രാൻഡഡ് ആട്ടകൾക്ക് തിരിച്ചടിയായ സപ്ലൈകോ ആട്ടയുടെ തിരിച്ചുവരവിനെതിരെ കോർപറേറ്റ് കമ്പനികളും റേഷൻ മാഫിയയും യോജിച്ച നീക്കമാണ് നടത്തുന്നത്. കിലോക്ക് 15രൂപക്കാണ് പൊതുവിതരണ വകുപ്പ് റേഷൻ കടകളിലൂടെയും സപ്ലൈകോ ഒൗട്ട്ലെറ്റുകളിലൂെടയും ആട്ട വിൽക്കുന്നത്. മൈദ ചേർത്ത ആട്ടക്ക് 30 മുതൽ 100 രൂപ വരെ വിപണിവിലയുണ്ട്. ഗോതമ്പ് പൊടിച്ച് ആട്ടയാക്കി വിൽക്കുന്നത് സപ്ലൈകോ മാസങ്ങൾക്കു മുമ്പ് നിർത്തിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് ഇത് പുനരാരംഭിച്ചത്. ഇതിനിടെ, ഗോതമ്പ് അധികം നൽകാനാവില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഗോതമ്പ് ഉൽപാദനം റെക്കോഡിൽ എത്തിനിൽക്കുേമ്പാഴായിരുന്നു ഇത്. കേന്ദ്രത്തി​െൻറ ഒത്താശയുള്ള പതഞ്ജലിക്ക് വേണ്ടിയാണ് ഇതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ആദിവാസികളും പട്ടികജാതിക്കാരും മറ്റും ഗോതമ്പ് ഉണക്കിപൊടിക്കാനുള്ള അസൗകര്യം പരാതിയായി നൽകിയിരുന്നു. കാടിനോട് ചേർന്നും മലയോരമേഖലയിലും കഴിയുന്നവരാണ് പരാതി ഉന്നയിച്ചത്. ഇതോടെയാണ് നടപടിയുമായി സർക്കാർ മുന്നോട്ടുവന്നത്. തുടർന്നാണ് ആട്ടക്കായി ഗോതമ്പ് ലഭിക്കാനും ഇടയായത്. എങ്ങനെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഏറെ പോഷകങ്ങളുള്ള ആട്ടയാണ് വിപണി തൊടാതിരിക്കാൻ ശ്രമം നടക്കുന്നത്. സപ്ലൈകോ ആട്ട വന്നതോടെ വിപണി ഇടിഞ്ഞ കമ്പനികളാണ് ഇതിനായി റേഷൻ മാഫിയയുമായി കൈകോർക്കുന്നത്. റേഷൻ വിഹിതമായി അേന്ത്യാദയ വിഭാഗത്തിന് ഏഴും മുൻഗണന കാർഡിലെ അംഗത്തിന് ഒരുകിലോ ഗോതമ്പുമാണ് നൽകുന്നത്. പൊതു,സംസ്ഥാന സബ്സിഡി കാർഡുകൾക്ക് ഗോതമ്പിന് പകരം ആട്ടയാണ് നൽകുന്നത്. എന്നാൽ ആട്ട വാങ്ങാൻ റേഷൻകടക്കാർ തയാറല്ല. ഒാണത്തിന് ആട്ട നൽകാനാണ് തീരുമാനിച്ചത്. അതിനിടെ അരിയും ആട്ടയും നൽകണമെന്ന് വ്യക്തമാക്കാതെ റേഷൻ വസ്തുക്കൾ നൽകണമെന്ന് ഉത്തരവ് നൽകി മാഫിയയെ സഹായിക്കുന്ന നിലപാടാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ വിവിധ എൻ.എഫ്.എസ്.സി ഗോഡൗണുകളിലായി ചാക്കുകണക്കിന് ആട്ടയാണ് കെട്ടിക്കിടക്കുന്നത്. താലൂക്കുതലത്തിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ആട്ട വാങ്ങുന്നതിന് റേഷൻകടക്കാർ തയാറല്ലാത്ത സാഹചര്യമാണുള്ളത്. ഇനിയും ആട്ട എടുക്കാതെ വന്നാൽ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുക. എന്നാൽ കൃത്യമായി മാസപ്പടി ലഭിക്കുന്നതിനാൽ ജില്ല സപ്ലൈ ഒാഫിസർമാർ അടക്കം നടപടിക്ക് വിമുഖത കാണിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story