Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി സിനിമാസ്​ ഭൂമി...

ഡി സിനിമാസ്​ ഭൂമി കൈയേറ്റം: കേസ്​ 27ലേക്ക്​ മാറ്റി

text_fields
bookmark_border
തൃശൂർ: നടൻ ദിലീപി​െൻറ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് ഭൂമി കൈയേറിയെന്ന പരാതി പരിഗണിക്കുന്നത് തൃശൂർ വിജിലൻസ് കോടതി 27ലേക്ക് മാറ്റി. തൃശൂർ മുൻ കലക്ടർ എം.എസ്. ജയയെയും ദിലീപിനെയും പ്രതിയാക്കി പൊതുപ്രവർത്തകർ പി.ഡി. ജോസഫ് നൽകിയ ഹരജിയാണ് മാറ്റിയത്. അതിനിടെ, ഭൂമി ൈകയേറ്റത്തിൽ ഉടമസ്ഥാവകാശം സംബന്ധിച്ച അന്തിമവാദം കേൾക്കൽ കലക്ടറുടെ ചേംബറിൽ വ്യാഴാഴ്ച നടക്കും. എറണാകുളം സ്വദേശി കെ.ബി. സന്തോഷ് നൽകിയ പരാതിയിൽ ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശത്തെത്തുടർന്നാണ് പരാതി പരിഗണിക്കുന്നത്. ഇതി​െൻറ അടിസ്ഥാനത്തിൽ ജില്ല സർേവയർ സ്ഥലം അളന്നിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡി​െൻറ കീഴിലുള്ള ക്ഷേത്രത്തി​െൻറ ഒന്നര സ​െൻറ് മാത്രമാണ് ഡി-സിനിമാസ് ഭൂമിയിൽ കൂടുതലായി ഉള്ളതെന്നും ൈകയേറ്റമില്ലെന്നുമാണ് കണ്ടെത്തിയത്. എന്നാൽ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് പോക്കുവരവ് നടത്തിയതിൽ അവ്യക്തത ഉൾപ്പെടെയുള്ള ആക്ഷേപത്തിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ച യഥാർഥ രേഖകൾ ഹാജരാക്കാൻ കലക്ടർ എ. കൗശിഗൻ ദിലീപിനോട് ആവശ്യപ്പെട്ടത്. പ്രത്യേക ദൂതൻ മുഖേന ദിലീപി​െൻറ വീട്ടിൽ നോട്ടീസ് എത്തിച്ചാണ് വ്യാഴാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്. ഇതിനിടെ, ൈകയേറ്റക്കാരെ കലക്ടർ ഉൾപ്പെടെയുള്ളവർ സഹായിക്കുകയാണെന്ന് കാണിച്ച് സന്തോഷ് ലാൻഡ് റവന്യൂ കമീഷണർക്ക് പരാതി നൽകി. തുടർന്ന് ലാൻഡ് റവന്യൂ കമീഷണർ കലക്ടർക്ക് നോട്ടീസ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story