Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറീത്ത് സമർപ്പിച്ച്​...

റീത്ത് സമർപ്പിച്ച്​ പ്രതിഷേധം

text_fields
bookmark_border
ഗുരുവായൂര്‍: ചേരി നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ രണ്ടുവർഷം മുമ്പ് പണി തീർത്ത് ഉദ്ഘാടനം ചെയ്ത കർണംകോട്ട് പുലിമാന്തിപറമ്പിലെ കെട്ടിടം തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ റീത്ത് സമർപ്പിച്ചു. കമ്യൂണിറ്റി ഹാൾ, വായനശാല, പ്രഥമികാരോഗ്യ കേന്ദ്രം എന്നിവ ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന മൂന്നുനില കെട്ടിടമാണ് അടഞ്ഞുകിടക്കുന്നത്. പ്രതിഷേധ യോഗം മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി. നിവേദിത ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.സി. വേണുഗോപാൽ, മുനിസിപ്പൽ പ്രസിഡൻറ് കെ.ആർ. ചന്ദ്രൻ, മേഖല പ്രസിഡൻറ് കെ.ടി. ബാലൻ, ബാലൻ തിരുവെങ്കിടം, സൂരജ് കർണംകോട്ട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story