Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബക്ഷേമ ഉപകേന്ദ്രം ...

കുടുംബക്ഷേമ ഉപകേന്ദ്രം ജീർണാവസ്ഥയിൽ; ഡി.എം.ഒക്ക്​ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന്​ നാട്ടുകാർ

text_fields
bookmark_border
പാവറട്ടി: പുതുമനശ്ശേരിയിലെ കുടുംബക്ഷേമ ഉപകേന്ദ്രം നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഴക്കംമൂലം ജീർണാവസ്ഥയിലാണ് കെട്ടിടം. ആഴ്ചയിലൊരിക്കൽ ചികിത്സയും മാസത്തിൽ ഒരു ദിവസം കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകളും ഇവിടെയാണ് നടക്കുന്നത്. പാവറട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ ഇതുൾപ്പെടെ പാവറട്ടി, പൈങ്കണ്ണിയൂർ, വെന്മേനാട് എന്നിവിടങ്ങളിലായി നാല് ഉപകേന്ദ്രങ്ങളാണുള്ളത്. ജൂനിയർ പബ്ലിക് നഴ്സ് തസ്തികയിൽ ഒരു ജീവനക്കാരിയാണ് ഇവിടെയുള്ളത്. കെട്ടിടം അപകടാവസ്ഥയിലായതിനാൽ സമീപത്തെ വീടുകളിലാണ് ചികിത്സ നടക്കുന്നത്. ഗ്രാമസഭയിൽ വിഷയം ഉന്നയിക്കുകയും അറ്റകുറ്റപ്പണി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡി.എം.ഒക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തും തിരിഞ്ഞുനോക്കുന്നില്ല. അതേസമയം, ഇവിടെ ഉണ്ടായിരുന്ന നഴ്സ് സ്ഥലംമാറി പോവുകയും പകരംവന്ന ആൾ അവധിയെടുക്കുകയും ചെയ്തതിനാലാണ് പ്രവർത്തനം നിലച്ചതെന്നും അവധി കഴിഞ്ഞ് എത്തിയ ഉദ്യോഗസ്ഥ ഇവിടെ സേവനം ചെയ്യുന്നുണ്ടെന്നും കെട്ടിടം പുതുക്കിപ്പണിയാൻ വേണ്ട തുക പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story