Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ​െൻറ വടക്കാഞ്ചേരി:...

'എ​െൻറ വടക്കാഞ്ചേരി': ചികിത്സ കാർഡ്​ വിതരണം 16ന്​

text_fields
bookmark_border
വടക്കാഞ്ചേരി: 'എ​െൻറ വടക്കാഞ്ചേരി' പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും രാജ്യത്തെ ആശുപത്രികളില്‍ സൗജന്യമായി കിടത്തിച്ചികിത്സ സാധ്യമാക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പണരഹിത കാര്‍ഡ് വിതരണവും 65 കഴിഞ്ഞവർക്ക് 10,000 രൂപയുടെ സൗജന്യ ചികിത്സക്കുള്ള 'സാന്ത്വനം' പദ്ധതിയും 16ന് വടക്കാഞ്ചേരി ജയശ്രീ ഹാളില്‍ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കാര്‍ഡ് കൈപ്പറ്റാൻ വളൻറിയര്‍മാര്‍ നല്‍കിയ കത്ത് സഹിതമാണ് എേത്തണ്ടത്. 5,002 കുടുംബങ്ങള്‍ക്കാണ് കാര്‍ഡ് നല്‍കുന്നതെന്ന് അനിൽ അക്കര എം.എൽ.എ അറിയിച്ചു. വിവാഹം തൃശൂർ: എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നിരപ്പുകാലായിൽ (കിടങ്ങയിൽ) വീട്ടിൽ എൻ.കെ. ബെന്നിയുെടയും ജിജിമോളുെടയും മകൻ ക്രിസ്റ്റഫറും വേലൂർ പുത്തിരിവീട്ടിൽ പി. ബെനഡിക്ട് തോമസി​െൻറയും റീന ബെനഡിക്ടി​െൻറയും മകൾ ബെർട്ടിയും വിവാഹിതരായി. ആക്രമണത്തിന് ക്വട്ടേഷൻ: പ്രതിയെ അറസ്റ്റ് ചെയ്യണം തൃശൂർ: കാർ ഹോണടിച്ചതി​െൻറ പേരിൽ വ്യാപാരിയായ എൻജിനീയർ പുളിക്കത്തറ ഗിരീഷ് കുമാറി​െൻറ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ അഭിഭാഷകനെ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടിയും വൈസ് പ്രസിഡൻറ് കെ.എം. ലെനിനും ആവശ്യപ്പെട്ടു. അറസ്റ്റിലായ രണ്ടുപേർ സ്ഥിരം കുറ്റവാളികളാണ്. ഇവർ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷക​െൻറ നിർദേശാനുസരണം പ്രതിഫലം പറ്റിയാണ് ആക്രമിച്ചതെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദി ചലച്ചിത്രഗാന മത്സരം തൃശൂർ: നെഹ്റു യുവകേന്ദ്രയും ചേർപ്പ് ഫിഫ ക്ലബും സംയുക്തമായി ദേശീയ ഹിന്ദി ദിനത്തിൽ ഹിന്ദി ചലച്ചിത്രഗാന മത്സരം സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ചേർപ്പ് തായംകുളങ്ങരയിലാണ് 'റഫി സായാഹ്നം' എന്ന പേരിൽ മത്സരം സംഘടിപ്പിക്കുന്നത്. ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വിനോദ് ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ 98461 44756 നമ്പറിൽ വിളിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story