Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലമ്പാമ്പ്​ ആടിനെ...

മലമ്പാമ്പ്​ ആടിനെ വിഴുങ്ങി

text_fields
bookmark_border
ഒല്ലൂർ: മാന്ദാമംഗലം ചെമ്പംകണ്ടത്ത് യതായി നാട്ടുകാർ. പൂമുള്ളി കുമാര​െൻറ ആടിനെയാണ് മലമ്പാമ്പ് വിഴുങ്ങിയത്. ഇൗ പ്രദേശത്തുനിന്ന് കോഴികളെ കാണാതാകുന്നത് നിത്യസംഭവമാണ്. ചിലർ മലമ്പാമ്പിനെ കണ്ടതായി പറയുന്നു. ഫോറസ്റ്റ് ഒാഫിസിൽ വിവരം നൽകിയിട്ടുണ്ട്. തത്വമസി ചിട്ടിക്കമ്പനി: പരാതികൾ 2000 കവിഞ്ഞു ഒല്ലൂർ: ചെറായി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന തത്വമസി ചിട്ടിക്കമ്പനിയുടെ തട്ടിപ്പിൽപെട്ടവരുടെ പരാതികൾ 2000 കവിഞ്ഞു. പുത്തൂർ വെട്ടുകാട് പ്രദേശങ്ങളിലെ സാധാരണക്കാരായ വീട്ടമ്മമാരാണ് കൂടുതലും. വെട്ടുക്കാട് മാത്രം ആയിരത്തിലധികം പേരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഏകദേശം ഒരു കോടി രൂപയാണ് ഇൗ പ്രദേശത്തുനിന്ന് ചിട്ടിയുടെ മറവിൽ തട്ടിയെടുത്തിട്ടുള്ളത്. കുറി ലഭിച്ചവർക്കും ലേലം ചെയ്തവർക്കും പണം നൽകിയിട്ടില്ലെന്ന് പറയുന്നു. നെല്ലിക്കുന്നിൽ പ്രവർത്തിക്കുന്ന ശാഖയിലെ ഇടപാടുകാരുടെ മാത്രം പരാതിയാണ് ഇത്. അഞ്ചേരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഒല്ലൂർ: അഞ്ചേരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് അഞ്ചേരി മുത്തപ്പൻ ക്ഷേത്രത്തിന് മുൻവശത്തെ ബസ്സ്റ്റോപ്, ക്ഷേത്ര മൈതാനിയിൽ പകിടകളി മത്സരത്തിനുവേണ്ടി സജ്ജമാക്കിയ ഷെഡ്, മറ്റ് ഉപകരണങ്ങൾ എന്നിവ നശിപ്പിച്ചു. ചൊവ്വാഴ്ച നടന്ന ശോഭായാത്രയുടെ ഭാഗമായി ഉയർത്തിയ കൊടിതോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. കളിസ്ഥലത്തെ മേശകളും കസേരകളും പ്ലാസ്റ്റിക് വിരികളും തീയിട്ട് നശിപ്പിച്ച നിലയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story