Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരനെൽകൃഷി നശിച്ചതിൽ...

കരനെൽകൃഷി നശിച്ചതിൽ ദുരൂഹത^വെൽഫെയർ പാർട്ടി

text_fields
bookmark_border
കരനെൽകൃഷി നശിച്ചതിൽ ദുരൂഹത-വെൽഫെയർ പാർട്ടി എറിയാട്: പഞ്ചായത്തിലെ ജൈവകർഷക അവാർഡ് ജേതാവും ആശാവർക്കറുമായ ശോഭയുടേയും അയൽവാസി ആസ്യയുടേയും കരനെൽകൃഷി നശിച്ചതിൽ ദുരൂഹതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച വെൽഫെയർ പാർട്ടി നേതാക്കൾ. ഒന്നര എക്കറിൽ ഭൂരിഭാഗവും നശിച്ചപ്പോഴും ഒരു ഭാഗത്തെ നെൽച്ചെടികൾ പൂർണമായും ആരോഗ്യത്തോടെ നിൽക്കുന്നത് സംശയമുളവാക്കുന്നു. കൃഷിനാശത്തെക്കുറിച്ച് അന്വേഷിച്ച് സംഭവത്തിൽ സാമൂഹികവിരുദ്ധരുടെ ഇടപെടൽ ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വിളനാശം നേരിട്ടവർക്ക് കാലതാമസം കൂടാതെ നഷ്്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. മതിലകം ബ്ലോക്ക് പഞ്ചായത്തംഗം സഈദ സുലൈമാൻ, കയ്പമംഗലം മണ്ഡലം പ്രസിഡൻറ് കെ.എം. സഈദ്, സെക്രട്ടറി ഇ.എസ്. അബ്്ദുൽ കരീം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എം. അനസ് നദ്വി, സെക്രട്ടറി എ.കെ. അലിക്കുഞ്ഞി, വി.കെ. അബ്്ദുൽഗഫൂർ, ടി.കെ. ഇഖ്ബാൽ എന്നിവരാണ് കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചത്. കൊയ്ത്തിന് പാകമായ നെൽകൃഷി രണ്ടാഴ്ച മുമ്പാണ് നശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story