Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടിയെ ആക്രമിച്ച കേസ്​...

നടിയെ ആക്രമിച്ച കേസ്​ സി.ബി.​െഎക്ക്​ വിടണമെന്നാവശ്യപ്പെട്ട്​ ഹരജി

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ഹരജി കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. നിലവിലെ അന്വേഷണത്തില്‍ ഉന്നത തലങ്ങളില്‍നിന്നുള്ള ഇടപെടലുകളുണ്ടെന്ന് സംശയിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി െപാലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സി.ബി.െഎ അന്വേഷിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി റോയ് മാമ്മന്‍ ജോസഫ് എന്നയാളാണ് ഹരജി നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം ഋഷിരാജ് സിങ്ങിനെപോലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം രൂപവത്കരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ കഴിയുന്ന സമയത്ത് അയച്ച കത്താണ് നടൻ ദിലീപിനെതിരായ പ്രധാന തെളിവായി പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഈ കത്ത് ദിലീപിനെ ഭീഷണിപ്പെടുത്താനുള്ളതാണെന്ന് വ്യക്തമാണ്. ദിലീപ് ഈ കത്ത് ഡി.ജി.പിക്ക് കൈമാറി അന്വേഷണം ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. പ്രതി ആരായിരിക്കണമെന്ന മുന്‍ നിശ്ചയത്തോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ തെളിവുകളെല്ലാം അവഗണിച്ച് തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. പള്‍സര്‍ സുനിയുടെ അഭിഭാഷകനായ ബി.എ. ആളൂരി​െൻറയും സഹപ്രവര്‍ത്തകരുടെയും കേസിെല ഗൂഢാലോചനയിലെ പങ്ക് വ്യക്തമാണ്. ആളൂരി​െൻറയും പൊലീസി​െൻറയും ദിലീപ് വിരുദ്ധ മാധ്യമങ്ങളുടെയും ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ദിലീപിനെതിരെ തെളിവില്ലെന്നും അന്വേഷണത്തില്‍ പ്രശ്നങ്ങളുണ്ടെന്നും മുന്‍ െപാലീസ് മേധാവി ടി.പി. സെന്‍കുമാര്‍ പറഞ്ഞതാെണന്നും ഹരജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇത്ര സംശയകരമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ സി.ബി.െഎ അന്വേഷണം േവണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story