Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർധക്യകാല പെൻഷൻ...

വാർധക്യകാല പെൻഷൻ ആളുമാറി നൽകി

text_fields
bookmark_border
വടക്കാഞ്ചേരി: . തിരിച്ചടക്കാൻ തയാറാകാതെ അപരൻ. പെൻഷൻ കിട്ടാതെ വട്ടംകറങ്ങി വയോധികൻ. വടക്കാഞ്ചേരി നഗരസഭയിലെ മങ്കര കിഴക്കേപുരക്കൽ കുഞ്ഞുമണിയുടെ(62) വാർധക്യ പെൻഷൻ തുകയായ 9500 ആണ് ആളുമാറി നൽകിയത്. ഓണക്കാലത്ത് പെൻഷൻ വന്നിട്ടുള്ളതായി അറിയിപ്പ് കിട്ടി. ഏറെ കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നതോടെ കുഞ്ഞുമണി വടക്കാഞ്ചേരി സർവിസ് സഹകരണ ബാങ്കിനെ സമീപിച്ചു. അപ്പോൾ ലഭിച്ച മറുപടി 'നിങ്ങൾ പെൻഷൻ തുക ഒപ്പിട്ട് വാങ്ങി' എന്നതാണ്. പിന്നീട് സത്യാവസ്ഥ ബാങ്ക് അധികൃതർക്ക് ബോധ്യപ്പെടുത്തുകയും ശേഷം നടത്തിയ അന്വേഷണത്തിലാണ് തുക ഇതേ പേരിലുള്ള മറ്റൊരാൾ കൈപ്പറ്റിയതായും അറിയുന്നത്. പെൻഷനായി അപേക്ഷ പോലും നൽകാത്തയാളാണ് പണം ലഭിച്ച അപരൻ!.
Show Full Article
TAGS:LOCAL NEWS 
Next Story