Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൗരി ല​േങ്കഷി​െൻറ...

ഗൗരി ല​േങ്കഷി​െൻറ വധത്തിൽ പ്രതിഷേധം

text_fields
bookmark_border
ചേർപ്പ്: പുരോഗമന കലാസാഹിത്യ സംഘം ചേർപ്പ് ഏരിയ കമ്മിറ്റി ഗൗരി ലേങ്കഷി​െൻറ വധത്തിൽ പ്രതിഷേധിച്ചു. ജില്ല ജോയൻറ് സെക്രട്ടറി കെ. ജൂലിയറ്റ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻറ് കെ.എ. ഡേവിസ് അധ്യക്ഷത വഹിച്ചു. ടി.ആർ. പ്രകാശ്, വി.സി. പ്രേംപ്രസാദ്, എ.വി. സതീശൻ, എ.എം. സുബ്രഹ്മണ്യൻ, കെ.ബി. ഹരി, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. വിദ്യാർഥികളെ അനുമോദിച്ചു മണ്ണുത്തി: ടൗൺ കോഒാപറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രസിഡൻറ് ജോസ് പാലോക്കാരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഭാസ്കരൻ ആദംകാവിൽ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ നഗരാസൂത്രണ അധ്യക്ഷ എം.ആർ. റോസിലി മുഖ്യപ്രഭാഷണം നടത്തി. അക്ഷരജ്യോതി ഭാരവാഹികൾ തൃശൂർ: അക്ഷരജ്യോതി കലാസാഹിത്യ സാംസ്കാരിക സംഘടനയുടെ രക്ഷാധികാരികളായി പി.വി. ഗംഗാധരൻ, രാമചന്ദ്രൻ പെരുമ്പിടി എന്നിവരെയും പ്രസിഡൻറായി ഡേവിസ് കണ്ണമ്പുഴ, സെക്രട്ടറിയായി സി.ബി.എസ്. മണി എന്നിവരെയും സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. പ്രഫ. എം.ഡി. ജോസ്, ഒൗസേപ്പ് കോടന്നൂർ (വൈസ് പ്രസി.), പി.എസ്. സുകുമാരൻ, ടി.എൻ. ആനന്ദപ്രസാദ് (ജോ. സെക്ര.), എൻ. രാജഗോപാലൻ (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
Show Full Article
TAGS:LOCAL NEWS 
Next Story