Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right400 ഗ്രാം കഞ്ചാവുമായി...

400 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

text_fields
bookmark_border
തൃശൂര്‍: 400 ഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തൃശൂര്‍ പുല്ലഴി ഒളരിക്കര കൊട്ടില്‍ റോഡ് ഞാറ്റുവെട്ടി ബാലന്‍ (അനൂപ് -28), അയ്യന്തോള്‍ എസ്.എന്‍ പാര്‍ക്കില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി രാജു (കാമാക്ഷി -62) എന്നിവരെയാണ് പടിഞ്ഞാറേ കോട്ടയില്‍നിന്ന് തൃശൂര്‍ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വില്‍പനക്കായുള്ള 75 പൊതി കഞ്ചാവ് പിടിച്ചെടുത്തു. സ്പെഷല്‍ സ്ക്വാഡ് സി.ഐ ജി. ഹരികൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍, പ്രിവൻറിവ് ഓഫിസര്‍മാരായ ജിേൻറാ ജോണ്‍, തോമസ് ദേവസി, ഒ.എസ്. സതീഷ് സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എം. വിനോദ്, പി.വി. വിശാല്‍, എം.യു. ഗിരിധരന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story