Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഫേ കുടുംബശ്രീ...

കഫേ കുടുംബശ്രീ കേരളത്തിനു പുറത്തേക്ക്​

text_fields
bookmark_border
തൃശൂർ: സ്ത്രീ ശാക്തീകരണത്തി​െൻറ 'കേരള മോഡൽ' സമ്മാനിച്ച കുടുംബശ്രീ കേരളത്തിന് പുറത്തേക്ക്. ഈ ഓണക്കാലത്ത് ഉൾപ്പെടെ കേരളത്തി​െൻറ സ്ത്രീ കൂട്ടായ്മയിലും വികസനത്തിലും ൈകയൊപ്പ് ചാർത്തിയ കുടുംബശ്രീയുടെ 'കഫേ കുടുംബശ്രീ'യാണ് ആദ്യമായി കേരളത്തിന് പുറത്തെത്തുന്നത്. കേരള മാതൃകയിൽ കുടുംബശ്രീ സംരംഭങ്ങൾ തുടങ്ങാൻ ധാരണയിലെത്തിയ മഹാരാഷ്്ട്ര, കര്‍ണാടക, അസം, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഗുജറാത്ത്, ഛത്തിസ്ഗഢ്, ഒഡിഷ, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ കഫേ കുടുംബശ്രീ കാൻറീൻ ആരംഭിക്കുന്നത്. ഇവിടങ്ങളിലെ സംസ്ഥാന സർക്കാറുമായി കുടുംബശ്രീ കരാർ ഒപ്പുവെച്ചു. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ പ്രാഥമിക ചർച്ച പൂർത്തിയായി. ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സഹായത്തോടെയാണ് ഈ സംസ്ഥാനങ്ങളില്‍ കുടുംബശ്രീ രൂപവത്കരിക്കുന്നത്. നാഷനല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ കേരള കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തിക്കും. മൈക്രോ സംരംഭങ്ങള്‍ തുടങ്ങി സ്ത്രീകളിലൂടെ കുടുംബത്തി​െൻറ വരുമാനം ഉയര്‍ത്താനുള്ള പദ്ധതിക്കാണ് ഊന്നല്‍ നല്‍കുക. ചില സംസ്ഥാനങ്ങള്‍ കേരളത്തിലുള്ള അതേ മാതൃകയില്‍ സംഘടന സംവിധാനം ഒരുക്കും. കേരളത്തിൽ നിന്നുള്ള മുന്നൂറോളം പേരടങ്ങുന്ന സംഘം കഫേ കുടുംബശ്രീയുടെ പരിശീലനത്തിന് ഈ സംസ്ഥാനങ്ങളിലുണ്ട്. കുടുംബശ്രീ മിഷൻ ഹോട്ടൽ ആൻഡ് മാനേജ്മ​െൻറ് റിസർച് സ​െൻററി​െൻറ ചുമതലയുള്ള തൃശൂരിൽനിന്നുള്ള അജയ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവനമാർഗ മിഷനാണ് കുടുംബശ്രീയെ തിരഞ്ഞെടുത്തത്. ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കാന്‍ കേരളത്തിന് കഴിഞ്ഞത് കുടുംബശ്രീയിലൂടെയാണെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണിത്. സ്ത്രീപങ്കാളിത്ത പദ്ധതികൾ ആവിഷ്‌കരിച്ചതാണ് ഇതിനു കാരണമായി കണ്ടെത്തിയത്. കേരളത്തിൽ മൈക്രോ ഫിനാൻസ് സംരംഭങ്ങളിലൂടെ തുടങ്ങിയ കുടുംബശ്രീ തനത് ഉൽപ്പന്നങ്ങളൊരുക്കിയും ചെറുകിട സംരംഭങ്ങൾ നടപ്പാക്കിയും വിജയത്തിലെത്തിയിരുന്നു. റെയിൽവേയുമായി സഹകരിച്ച് കാൻറീനുകൾ ഏറ്റെടുത്തതും വിജയകരമായി. കുടുംബശ്രീ മികവ് കാണിച്ചതോടെയാണ് കേരള മോഡൽ സ്ത്രീ കൂട്ടായ്മ ദേശീയ തലത്തിേലക്കും വളരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story