Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുരക്ഷ വീഴ്ച:...

സുരക്ഷ വീഴ്ച: ഡെപ്യൂട്ടി കമാൻഡൻറിനെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്

text_fields
bookmark_border
തൃശൂർ: മാവോവാദി നേതാവ് രൂപേഷിനെ കോടതിയിൽ കൊണ്ടു പോവുന്നതിലുണ്ടായ സുരക്ഷ വീഴ്ചയിൽ എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറിനെ കുറ്റപ്പെടുത്തി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ജില്ല, സംസ്ഥാന സ്പെഷൽ ബ്രാഞ്ചുകളാണ് റിപ്പോർട്ട് നൽകിയത്. ജയിലിലുള്ള രൂപേഷിനെ ഈറോഡ് കോടതിയിലെത്തിക്കാൻ ഒരു മണിക്കൂറിലധികം വൈകിയിരുന്നു. എസ്കോർട്ട് സി.ഐ അടക്കമുള്ളവരാണ് ഇതിൽ വലഞ്ഞത്. രൂപേഷിനെ രക്ഷപ്പെടുത്താൻ മാവോയിസ്റ്റ് സംഘത്തി​െൻറ നീക്കമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തി​െൻറ മുന്നറിയിപ്പിനെ തുടർന്ന് കനത്ത സുരക്ഷയിലാണ് യാത്രകൾ. രൂപേഷി​െൻറ യാത്രകൾക്ക് ഡി.ജി.പിയുടെ നിർദേശപ്രകാരം ഐ.ജി പ്രത്യേക സർക്കുലർ ഇറക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ രൂപേഷിനെ കൊണ്ടുപോവാനെത്തിയ ഒല്ലൂർ സി.ഐ അടക്കമുള്ള എസ്കോർട്ട് പൊലീസ് ജയിലിൽ എത്തിയിട്ടും, അകമ്പടി പോവേണ്ട പൊലീസുകാരെത്തിയിരുന്നില്ല. ഇവർക്ക് നിർദേശങ്ങൾ നൽകാൻ വേണ്ടി ഒരു മണിക്കൂർ പിടിച്ചു നിർത്തുകയായിരുന്നുവത്രെ. ഡെപ്യൂട്ടി കമാൻഡൻറി​െൻറ ഇൗ നടപടിയാണ് സുരക്ഷ വീഴ്ചക്കിടയാക്കിയതെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ആഗസ്റ്റിൽ രൂപേഷിനെ കൊണ്ടുപോയ വാഹനം തകരാറിലായതും ഡെപ്യൂട്ടി കമാൻഡൻറി​െൻറ വീഴ്ചയെന്നായിരുന്നു കണ്ടെത്തൽ. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാത്തതിനാൽ നടപടിയില്ലാതെ ഒതുക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story