ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ സഹായമില്ലെന്ന്

05:01 AM
13/09/2017
തൃശൂർ: ശാരീരിക വൈകല്യമുള്ളവരുടെ ദേശീയ ൈതക്വാൻഡോ മത്സരത്തിനു പോകുന്നവരെ സർക്കാർ സഹായിക്കുന്നില്ലെന്ന് ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള. 16 നും 17 നും ഹിമാചൽപ്രദേശിലാണ് മത്സരം. സംസ്ഥാന സർക്കാറും സ്പോർട്സ് കൗൺസിലും സഹായിക്കാത്തതിനാൽ സ്വന്തമായി പണം കണ്ടെത്തേണ്ട ഗതികേടിലാണ് മത്സരാർഥികൾ. സ്പോൺസർഷിപ്പിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കേരളത്തിൽ ശാരീരിക വൈകല്യമുള്ളവരുടെ സ്പോർട്സ് അംഗീകരിക്കാത്തതുകൊണ്ട് ദേശീയ മത്സരങ്ങളിലേക്ക് പോകുമ്പോൾ സ്വന്തമായി പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. ൈതക്വാൻഡോ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 5000 രൂപ വീതം ചെലവ് വരും. സുജിന എസ്. ബാബു, എൻ. മുഹമ്മദ് അനസ്, എം.ആർ. വിനീഷ്, എം.ജെ. റാഫേൽ ജോൺ, എ. ഖിലാബ്, എം.എസ്. സനോജ്, കെ. മുഹമ്മദ് ഷാഫി, കെ. അബ്്്ദുൽ മുനീർ, എ.എം. കിഷോർ എന്നിവരാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്. ആേൻറാ തോമസാണ് പരിശീലകൻ.
COMMENTS