കൗതുകത്തി​െൻറ തിരശ്ശീല നീക്കി തോൽപ്പാവക്കൂത്ത്​

05:01 AM
13/09/2017
തൃശൂർ: അരങ്ങിലെ വിസ്മയത്തേക്കാൾ അണിയറയിൽ കൗതുക കാഴ്ചകളുടെ തിരശ്ശീല നീക്കി രാമചന്ദ്ര പുലവരും സംഘവും തോൽപ്പാവക്കൂത്ത് കാണാനെത്തിയവരുടെ മനം നിറച്ചു. കൂത്ത് സമാപിച്ചതോടെ പ്രേക്ഷകരെ ഇവർ അണിയറയിലേക്ക് ക്ഷണിച്ചു. തോൽപ്പാവകളെ കാണിച്ച് നിഴൽ ചലനങ്ങളോടെ കഥ അവതരിപ്പിക്കുന്ന രീതി വിശദീകരിച്ചപ്പോൾ ആസ്വാദകർക്ക് കൗതുകമേറി. സ്പിക്ക് മാക്കേ, ആത്മ ഫൗണ്ടേഷൻ, ഭാരതീയ വിദ്യാഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പാറമേക്കാവ് അഗ്രശാലയിൽ തോൽപ്പാവക്കൂത്ത് അരങ്ങേറിയത്. തിരുവോണത്തി​െൻറ െഎതിഹ്യമാണ് ഷൊർണൂർ കൃഷ്ണൻകുട്ടി പുലവർ സ്മാരക തോൽപ്പാവക്കൂത്ത് കേന്ദ്രത്തിലെ കലാകാരന്മാർ അവതരിപ്പിച്ചത്. 45 മിനിറ്റ് ദൈർഘ്യമുള്ള കൂത്ത് പാലാഴി മഥനത്തോടെയാണ് തുടങ്ങിയത്. ഗാനശിൽപമായാണ് കൂത്ത് അവതരിപ്പിക്കുന്നത്. തിരക്കഥാകൃത്ത് നന്ദ​െൻറ കഥക്കൊത്ത് ഗാനങ്ങൾ ആലപിച്ചത് തിരൂർ രഞ്ജിത്താണ്. രാമചന്ദ്ര പുലവരും മകൻ രാജീവ് പുലവരുമാണ് ശബ്ദം നൽകിയത്. രാജീവി​െൻറ ഭാര്യ അശ്വതി, ലക്ഷ്മണൻ, അരുൺകുമാർ, മനോജ് എന്നിവരായിരുന്നു അണിയറയിലെ മറ്റുള്ളവർ.
COMMENTS