Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിരിതൂകി കളിയാടി......

ചിരിതൂകി കളിയാടി... കൃഷ്ണപുരിയായി നഗരം

text_fields
bookmark_border
തൃശൂർ: ചിരിതൂകി കളിയാടി...ഉണ്ണിക്കണ്ണന്മാരും രാധികമാരും നഗരവീഥികളിലിറങ്ങി. കളിചിരികളും കുസൃതികളുമായി സ്വരാജ് റൗണ്ടിനെ അവർ കൃഷ്ണപുരിയാക്കി. ആലിലയിലും ആനപ്പുറമേറിയും കൃഷ്ണഭാവങ്ങൾ പ്രദക്ഷിണ വീഥികളിലൂടെയൊഴുകി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര കാണാൻ ആയിരങ്ങളാണെത്തിയത്. പട്ടുടുത്തും മയിൽ പീലി കിരീടം ചൂടിയും ഒറ്റക്കും അച്ഛനമ്മമാരുടെ കൈവിരലിൽ തൂങ്ങിയും ഉണ്ണിക്കണ്ണന്മാരെത്തി. നടന്ന് മടുത്ത ഉണ്ണിക്കണ്ണന്മാർ അമ്മമാരുടെ ഒക്കത്ത് സ്ഥാനം പിടിച്ചു. വെള്ളം കുടിച്ചും കുസൃതി കാണിച്ചും സതീർഥ്യൻ കുചേലനുമെല്ലാമായി അവർ കാഴ്ചക്കാരുടെ മനംകവർന്നു. കൃഷ്ണഗീതികളുമായി വിവിധ ഭജന സംഘങ്ങളും പുരാണങ്ങളും, കൃഷ്ണഭാവങ്ങളും നിശ്ചലദൃശ്യങ്ങളായി അവതരിപ്പിച്ചു. ഗോപികമാരും കുചേലനും ബലരാമനുമെല്ലാം വേഷങ്ങളായി. മല്ലയുദ്ധം നടത്തുന്ന, സുദര്‍ശനം കറക്കുന്ന, പൂങ്കാവനത്തിലിരിക്കുന്ന, രാധാസമേതനായ, ശിവപാര്‍വതി വിഗ്രഹത്തിനുകീഴെ നില്‍ക്കുന്ന, താമരയിലയിലും, ആലിലയിലും ഇരിക്കുന്ന നിരവധി കൃഷ്ണന്മാർ ഘോഷയാത്രയിലുണ്ടായിരുന്നു. ഉണ്ണിക്കണ്ണൻമാർക്കൊപ്പവും, നിശ്ചലദൃശ്യങ്ങൾക്കൊപ്പവും സെൽഫിയെടുക്കാനും ആളുകൾ മത്സരിച്ചു. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ മേജര്‍ ജനറല്‍ വിവേകാനന്ദന്‍ പതാക കൈമാറി ശോഭായാത്രക്ക് തുടക്കം കുറിച്ചു. നായ്ക്കനാലിന് സമീപം വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ ഘോഷയാത്ര സംഗമിച്ചു. ആഘോഷകമ്മിറ്റി കൺവീനർ എസ്.ആര്‍. രംഗരാജന്‍ അധ്യക്ഷതവഹിച്ചു. ഡോ. ആശ ഗോപാലകൃഷ്ണന്‍ സന്ദേശം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story