Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാട്സ്ആപ് ലോകത്തുണ്ട്...

വാട്സ്ആപ് ലോകത്തുണ്ട് മതിലകത്തുകാരുടെ നാട്ടുചന്ത

text_fields
bookmark_border
കൊടുങ്ങല്ലൂർ: 'ചന്ദ്രനിൽ ചെന്നാലും മലയാളിയുടെ ചായക്കട കാണാം' എന്ന തമാശ പറച്ചിലിന് കൊടുങ്ങല്ലൂരിൽനിന്നൊരു തിരുത്ത്. 'വാട്സ്ആപ്പിൽ കേറിയാലും ചന്ത കാണാം'. ചരിത്രപ്രസിദ്ധമായ കോട്ടപ്പുറം ചന്തയും സർവോപരി മുസിരിസും വ്യാപിച്ചു കിടക്കുന്ന കൊടുങ്ങല്ലൂരിൽ നാട്ടുവിഭവങ്ങളുടെ വിൽപനക്ക് വാട്സ്ആപ്പിൽ ഒരു ചന്തതുടങ്ങിയാലോ എന്ന ആശയം ഉദിച്ചത് ഗ്രൂപ്പ് അഡ്മിൻ മതിലകം കളരിപറമ്പിലെ എം.എസ്. ഉണ്ണികൃഷ്ണ​െൻറ തലയിൽ. വീട്ടിലെ പച്ചമുളകും ചീരയും കുടംമ്പുളിയുമെല്ലാം വിൽക്കാൻ ഒരിടം. ആശയത്തിന് വേരുപിടിച്ചതോടെ അംഗങ്ങളുടെ എണ്ണം കൂടി. മതിലകത്തെ 'നാട്ടുചന്ത ഒാൺലൈനിൽ' കച്ചവടം ഉഷാറായി. ചൊവ്വാഴ്ച എരുമയും, നാടൻ കൊത്ത് കോഴിയും, നല്ല മൂപ്പെത്തിയ പ്ലാവുമൊക്കെയാണ് കച്ചവടത്തിനെത്തിയത്. വിൽപന മാത്രമല്ല, അന്യംനിന്ന പഴയ മാറ്റക്കച്ചവടവും ചന്തയിലുണ്ട്. 'നാട്ടുചന്ത ഒാൺലൈനിൽ' ഇടനിലക്കാരനും, കച്ചവടക്കാരനുമില്ലാതെ വിൽക്കാനും, വാങ്ങാനുമുള്ള വേദിയാണ്. എം.എൽ.എ.മാരും, പഞ്ചായത്ത് പ്രസിഡൻറുമാരും ഉൾപ്പെടെ പലരും ഗ്രൂപ്പിലുണ്ട്. വിൽപന മാത്രമല്ല, പെട്ടിക്കടയിലേതുപോലെ സാധനങ്ങൾ ചോദിച്ചെത്തുന്നവരും നിരവധി. 500ഗ്രാം മികച്ചയിനം കുടംമ്പുളി ആവശ്യപ്പെട്ടും ഗ്രൂപ്പിൽ പോസ്റ്റുണ്ട്. ഗ്രൂപ്പ് അംഗമായ സാമൂഹിക പ്രവർത്തക ബൽക്കീസ് ഭാനുവി​െൻറ വീട്ടിൽ വളർന്ന ചീര തണ്ട് കൊണ്ടുപോയവരേറെയാണ്. ഉണ്ണികൃഷ്ണ​െൻറ വീട്ടിലെ പച്ചമുളകി​െൻറ എരിവറിഞ്ഞവരും കുറവല്ല. ഇൗ സംരംഭം വിജയിക്കുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. ഒാണ വിപണി ഉഷാറായി കഴിഞ്ഞതോടെ ഗ്രൂപ്പ് നിയമം കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story