Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.ബി.എസ്.ഇ ടേബിൾ...

സി.ബി.എസ്.ഇ ടേബിൾ ടെന്നീസ്: അഞ്ച് സ്കൂളുകൾ ദേശീയ മത്സരത്തിന്

text_fields
bookmark_border
സി.ബി.എസ്.ഇ ടേബിൾ ടെന്നീസ്: അഞ്ച് സ്കൂളുകൾ ദേശീയ മത്സരത്തിന് തൃശൂർ: സി.ബി.എസ്.ഇ സംസ്ഥാന ടേബിൾ ടെന്നീസ് (ക്ലസ്റ്റർ പത്ത്) ടൂർണമ​െൻറിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അഞ്ച് സ്കൂളുകൾ യോഗ്യത നേടി. 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ ദേവമാത സ്കൂളും പെൺകുട്ടികളിൽ പാലക്കാട് ഹോളി ട്രിനിറ്റി സ്കൂളും ജേതാക്കളായി. 17 വയസ്സിന് താഴെയുള്ള ആൺകുട്ടികളിൽ തൃശൂർ നിർമലമാതാ സെൻട്രൽ സ്കൂളും, പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ഭാരതീയ വിദ്യാഭവനും ചാമ്പ്യൻമാരായി. 19 വയസ്സിന് താഴെയുള്ളവരിൽ പാലക്കാട് ലയൺസ് സ്കൂളും, പെൺകുട്ടികളിൽ തൃശൂർ ദേവമാതയും ചാമ്പ്യൻമാരായി. 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ ജോയ സിംപ്സൺ (ദേവമാത സ്കൂൾ തൃശൂർ), പെൺകുട്ടികളുടെ വിഭാഗത്തിൽ എൻ.ലക്ഷ്മി (ഹോളി ട്രിനിറ്റി സ്കൂൾ പാലക്കാട്), 17 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഇനുഷ് എം.ഡി (ജെ.ഡി.ടി ഇസ്ലാം ന്യൂ ഹോപ്പ് സ്കൂൾ കോഴിക്കോട്), പെൺകുട്ടികളുടെ വിഭാഗത്തിൽ ജെ.കാവ്യ( ഭാരതീയ വിദ്യാഭവൻ കോഴിക്കോട്), 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ആലുക്കൽ ഹൃത്വിക് സെയിൻ (പാലക്കാട് ലയൺസ് സ്കൂൾ), പെൺകുട്ടികളുടെ വിഭാഗത്തിൽ ഗ്ലാഡിസ് പോൾ (ദേവമാത സ്കൂൾ തൃശൂർ) എന്നിവർ ജേതാക്കളായി. തൃശൂർ മുതൽ കാസർകോട് വരെയുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെ ടീമുകളാണ് ടൂർണമ​െൻറിൽ പങ്കെടുത്തത്. മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ കേന്ദ്ര നിരീക്ഷകൻ ലാംലുൻ ബുഹറിൻ മുഖ്യാതിഥിയായി. ടേബിൾ ടെന്നീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ആനന്ദ് മേനോൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story