Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീകൃഷ്ണ ജയന്തി ആഘോഷം ...

ശ്രീകൃഷ്ണ ജയന്തി ആഘോഷം വർണാഭം

text_fields
bookmark_border
കൊടുങ്ങല്ലൂർ: മേഖലയിൽ വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരും രാധയും ഗോപികമാരും നിറഞ്ഞാടി. ശോഭായാത്ര, ഉറിയടിമത്സരം, പ്രസാദ വിതരണം തുടങ്ങി വിവിധ പരിപാടികൾ നടന്നു. പ്രമുഖ കൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ടി.കെ.എസ്. പുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് ഉൾെപ്പടെയുള്ള പരിപാടികളോടെയാണ് അഷ്്ടമിരോഹിണി ആഘോഷം നടന്നത്. നഗരത്തോട്ചേർന്ന് ആറിടങ്ങളിൽ നിന്നെത്തിയ ശോഭായാത്രകൾ ശ്രീകുറുംബ ക്ഷേത്ര സന്നിധിയിൽ സംഗമിച്ചു. ഉറിയടിമത്സരം പ്രഭാഷണം, പ്രസാദ വിതരണം എന്നിവ നടന്നു. ആല ദേശത്ത് പൊരിബസാർ, രാമരാജ്യം, ത്രിവേണി ദേശം, കളരിപ്പറമ്പ്, വാസുദേവ വിലാസം വളവ്, ഗോതുരുത്ത്, കോതപറമ്പ് എന്നീ ഭാഗങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ദുർഗാ നഗറിൽ സംഗമിച്ച് മഹാശോഭായാത്രയായി ആല ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ സംഗമിച്ചു. പി.വെമ്പല്ലൂർ ശ്രീകൃഷ്ണ മുഖം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൃകാലപൂജ, അന്നദാനം, ശോഭയാത്ര എന്നിവ നടന്നു. മുള്ളൻബസാർ വിവേകാനന്ദ ഗ്രാമ സേവാ സമിതിയുടെ നേതൃത്വത്തിൽ വലിയവീട്ടിൽ ശ്രീ രാജരാജേശ്വരീ ക്ഷേത്ര സന്നിധിയിൽ വിവിധ പരിപാടികളോടെ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story