Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാത്രക്കാരിയോട്...

യാത്രക്കാരിയോട് അപമര്യാദ; കണ്ടക്ടർക്കെതിരായ പരാതി മുക്കാൻ പൊലീസ് നീക്കം

text_fields
bookmark_border
ഇരിങ്ങാലക്കുട: അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരെ നൽകിയ പരാതി മുക്കാൻ ഇരിങ്ങാലക്കുട പൊലീസ് ശ്രമിച്ചെന്ന് യാത്രക്കാരി. ചൊവ്വാഴ്ച ഉച്ചക്ക് നടന്ന സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ യാത്രക്കാരിയെയും അഞ്ചുവയസ്സുള്ള മകനെയും വൈകീട്ടുവരെ നിർത്തിച്ചു. യുവതിയുടെ പേരും നമ്പറും ബസ് ഉടമയെ അറിയിച്ച് പരാതി ഒത്തുതീര്‍പ്പാക്കാനും തിടുക്കപ്പെട്ടതായി ആക്ഷേപം. തൃശൂർ- -കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സർവിസ് നടത്തുന്ന എം.എസ് മേനോന്‍ ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പരാതി. കോമ്പാറയില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് ബസില്‍ കയറിയ ഇവർ പത്ത് രൂപ നല്‍കിയപ്പോള്‍ കണ്ടക്ടര്‍ ബാക്കി തരില്ലെന്ന് പറഞ്ഞശേഷം അസഭ്യം പറഞ്ഞത്രെ. തുടര്‍ന്നാണ് ഇവർ ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷനിലെത്തിയത്. പരാതി എഴുതി വാങ്ങിയശേഷം ജി.ഡി ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഒരു മണിക്കൂര്‍ കഴിഞ്ഞ് വരാന്‍ ആവശ്യപ്പെട്ടു. അഞ്ച് വയസ്സുള്ള മകനെയും കൂട്ടി സ്റ്റേഷന് മുന്നില്‍ ഉച്ചമുതൽ ആറുമണിവരെ കാത്തുനിന്നു. അന്വേഷിച്ചപ്പോൾ നാളെ വരാന്‍ പറഞ്ഞു. ഇതിനിടെ ഈ ബസ് തൃശൂരില്‍ പോയി മടങ്ങി. അന്വേഷിക്കാൻ തയാറാക്കാത്ത സാഹചര്യത്തില്‍ തന്നെ എന്തിനാണ് ഇത്ര നേരം പിടിച്ചുനിർത്തിയതെന്ന് പരാതിക്കാരി അന്വേഷിച്ചു. ജനപ്രതിനിധികളുടെ മുന്നില്‍ വെച്ച് അതിഷ്്ടപ്പെടാത്ത രീതിയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ സംസാരിച്ചതെന്ന് ഇവർ പറഞ്ഞു. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലെങ്കില്‍ എവിടെ നിന്നാണ് തങ്ങള്‍ക്ക് നീതി ലഭിക്കുകയെന്ന് ഇവർ ചോദിച്ചു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നീതി ലഭിക്കാത്ത ഇവർ വനിതാ പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story