സായാഹ്​ന ധർണ

05:01 AM
13/09/2017
മാള: കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്യുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, നാളികേര സംഭരണ വില വിതരണം ചെയ്യുക, കാരുണ്യ ചികിത്സാ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ മാള സിവില്‍ സ്റ്റേഷന് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ല സെക്രട്ടറി പി.ആര്‍. തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പീറ്റര്‍ പാറേക്കാട്ട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇ.എ. ജോയ്, എം.യു. ഒൗസേപ്പ്, വി.എ. ജ്യോതിഷ്, ജെയ്സന്‍ ചിയ്യേടന്‍, സുകുമാരന്‍, മാത്യു തരകന്‍ എന്നിവര്‍ സംസാരിച്ചു.
COMMENTS