Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യ സംസ്കരണം; ...

മാലിന്യ സംസ്കരണം; ആരോപണ പ്രത്യാരോപണങ്ങളുമായി നഗരസഭ അധ്യക്ഷനും ബി.ജെ.പിയും

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭയിൽ മാലിന്യ നിർമാർജനം കാര്യക്ഷമമല്ലെന്ന ആരോപണങ്ങളുമായെത്തിയ ബി.ജെ.പിക്ക് മറുപടിയുമായി അധ്യക്ഷൻ സി.സി. വിപിൻ ചന്ദ്രൻ. തിങ്കാളാഴ്ച വൈകീട്ടാണ് മാലിന്യ പ്രശ്നമുയർത്തി ബി.ജെ.പി രംഗത്ത് വന്നത്. 17ാം വാർഡിൽ പഴയ മുനിസിപ്പൽ കെട്ടിടത്തി​െൻറ പരിസരവും സമീപത്തെ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയരികിലും മാലിന്യചാക്കുകളും മറ്റും കൂട്ടിയിട്ടത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ആരോപണം സത്യവിരുദ്ധമാണെന്ന് നഗരസഭ അധ്യക്ഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴുകി വൃത്തിയാക്കി ചാക്കുകളിൽ കെട്ടി സൂക്ഷിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറാനുളള പ്ലാസ്റ്റിക്കാണ് ബി.ജെ.പി മാലിന്യമായി ചിത്രീകരിക്കുന്നതെന്നും ആരോപണം അവജ്ഞയോടെ തള്ളിക്കളയണമെന്നും ചെയർമാൻ അറിയിച്ചു. ഒാണം-ബലിപെരുന്നാൾ പ്രമാണിച്ച് ശുചീകരണ െതാഴിലാളികൾ അവധിയായിരുന്നു. ഇതിനാൽ മാലിന്യ ശേഖരണം കൃത്യമായി നടന്നില്ല. ഒാണം, താലപ്പൊലി, ഭരണി ദിവസങ്ങളിൽ നഗരത്തിൽ മാലിന്യം ക്രമാതീതമായി വർധിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ നഗരസഭ പെെട്ടന്ന് പരിഹരിക്കാറുണ്ട്. 30 എയറോബിക് ബിന്നുകൾ സ്ഥാപിച്ച് മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ നഗരസഭക്ക് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. മഴ പെയ്യുേമ്പാൾ മാലിന്യ കൂമ്പാരത്തിൽ നിന്ന് മലിനജലം ഒഴുകി ഭക്ത ജനങ്ങൾക്കും പരിസരവാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ബി.െജ.പിക്കാർ പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ കൗൺസിലർമാരായ ഒ.എൻ. ജയദേവൻ, രേഖസൽപ്രകാശ്, ഡോ. ആശാലത, ശാലിനി വെങ്കിടേഷ്, രശ്മിബാബു എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്തെത്തി പ്രതിഷേധിച്ചത്. തൊട്ടുപിറകെയാണ് ചെയർമാൻ വാർത്താക്കുറിപ്പിറക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story