Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅശ്രദ്ധമായി പാർക്കിങ്; ...

അശ്രദ്ധമായി പാർക്കിങ്; ടെമ്പിൾ റോഡിൽ വീണ്ടും അപകടം

text_fields
bookmark_border
തൃപ്രയാർ: ടെമ്പിൾ റോഡിൽ അശ്രദ്ധമായി നിർത്തിയിട്ട ലോറിയിൽ ഇടിച്ച്സ്കൂട്ടർ യാത്രക്കാരന് പരിക്ക്. നാട്ടിക ബീച്ച് കാവുങ്ങൽ സിദ്ദീഖിനാണ്(53) പരിക്കേറ്റത്. റോഡ് സുരക്ഷ പ്രവർത്തകർ ഇയാളെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് അപകടം. ടെമ്പിൾ റോഡി​െൻറ ഇരുവശത്തും അനധികൃതമായും അപകടം വരുത്തും വിധവും വാഹനങ്ങൾ നിർത്തിയിടുന്നതു മൂലം അപകടം ആവർത്തിക്കുകയാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽെപടുന്നത്. റസിഡൻറ്സ് അസോ. വാർഷികം തൃപ്രയാർ: എടമുട്ടം പാലപ്പെട്ടി കോവിലകം റോഡ് റസിഡൻറ്സ് അസോസിയേഷൻ വാർഷികം മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് അബ്്ദുൽ ഖാദർ വലിയകത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. അബ്്ദുൽ മജീദ്, പഞ്ചായത്തംഗം സുമേഷ് പാന്നാട്ടിൽ, എടമുട്ടം സഹകരണ ബാങ്ക് പ്രസിഡൻറ് ടി.യു. ഉദയൻ, കഥാകൃത്ത് മണി സാരംഗ്, ജിതേഷ് പൊയ്യാറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story