Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീകൃഷ്ണ ജയന്തി;...

ശ്രീകൃഷ്ണ ജയന്തി; വർണാഭമായി ഘോഷയാത്രകൾ

text_fields
bookmark_border
വാടാനപ്പള്ളി: ഉണ്ണിക്കണ്ണൻമാരും ഗോപികമാരും വീഥിയിലിറങ്ങിയ ശ്രീകൃഷ്ണ ജയന്തി ആഘോഷം വർണാഭമായി. വിവിധ കലാരൂപങ്ങളോടെയും വാദ്യമേളങ്ങളോടെയും വാടാനപ്പള്ളിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്തി. വിവിധയിടങ്ങളിൽനിന്ന് എത്തിയ ശോഭായാത്രങ്ങൾ കേന്ദ്രീകരിച്ച് മഹാശോഭായാത്രയായി രാത്രി ഭഗവതി ക്ഷേത്രപരിസരത്ത് സമാപിച്ചു. തളിക്കുളത്ത് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച ശോഭായാത്രകൾ മഹാശോഭായാത്രകളായി കേന്ദ്രീകരിച്ച് നടന്നു. ഏത്തായ്, ചേറ്റുവ മേഖലയിൽ ശോഭായാത്രകൾ നടന്നു. അന്തിക്കാട്, കാരമുക്ക്, പടിയം, കാഞ്ഞാണി, അരിമ്പൂർ, താന്ന്യം, ചാഴൂർ മേഖലകളിൽ ശോഭായാത്രകൾ വർണാഭമായി.
Show Full Article
TAGS:LOCAL NEWS 
Next Story