Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലസാഹിത്യ സമിതി...

ബാലസാഹിത്യ സമിതി അവാർഡ് പ്രഖ്യാപിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ബാലസാഹിത്യ സമിതിയുടെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. സമിതിയുടെ 20മത് പി.ടി. ഭാസ്ക്കരപണിക്കർ അവാർഡിന് കെ. രാജേന്ദ്ര​െൻറ 'ആർ.സി.സിയിലെ അത്ഭുതകുട്ടികൾ'എന്ന കൃതി അർഹമായി. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന നാലാമത് കേശവൻ വെള്ളികുളങ്ങര സ്മാരക അവാർഡിന് അംബുജം കടമ്പൂരി​െൻറ 'മാളവികയുടെ മയിൽപീലികൾ' എന്ന കൃതിക്കാണ്. 3000 രൂപയുടെ മുഖവിലയുളള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കുന്ന രണ്ടാമത് െഎ.ആർ. കൃഷ്ണൻ മേത്തല സ്മാരക എൻഡോവ്മ​െൻറിന് ആർ. ജീവനിയുടെ 'പൂവി​െൻറ കാര്യങ്ങൾ' എന്ന കൃതി തിരഞ്ഞെടുത്തു. സമിതി വാർഷികത്തോട് അനുബന്ധിച്ച് ഇൗ മാസം 23ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പണം നടക്കുമെന്ന് സെക്രട്ടറി മുരളീധരൻ ആനാപ്പുഴ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story