Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലക്ഷം ബാങ്ക്​...

ലക്ഷം ബാങ്ക്​ ജീവനക്കാരുടെ പാർലമെൻറ്​ മാർച്ച്​ 15ന്​

text_fields
bookmark_border
തൃശൂർ: പൊതുമേഖല ബാങ്ക് ലയന, സ്വകാര്യവത്കരണ നയം ഉപേക്ഷിക്കുക, കോർപറേറ്റുകളുെട വായ്പ കുടിശ്ശിക എഴുതിത്തള്ളാനുള്ള തീരുമാനം പിൻവലിച്ച് തുക തിരിച്ചു പിടിക്കുക, മനഃപൂർവം വായ്പ കുടിശ്ശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുക, എഫ്.ആർ.ഡി.െഎ ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു ലക്ഷം ബാങ്ക് ജീവനക്കാർ വെള്ളിയാഴ്ച പാർലമ​െൻറിലേക്ക് മാർച്ച് ചെയ്യും. ഡൽഹി രാംലീല മൈതാനിയിൽനിന്ന് ആരംഭിക്കുന്ന മാർച്ചിനു ശേഷം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്ന് യുൈനറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ് കൺവീനർ സി.ഡി. ജോസൺ അറിയിച്ചു. ബാങ്ക്സ് ബ്യൂേറാ ബോർഡ് പിരിച്ചുവിടുക, ആവശ്യത്തിനൊത്ത് നിയമനം നടത്തി ജനകീയ പൊതുമേഖല ബാങ്കിങ് സംവിധാനം വിപുലമാക്കുക, സർവിസ് ചാർജ് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ് മാർച്ച്. കേരളത്തിൽനിന്ന് ആയിരത്തിലധികം ബാങ്ക് ജീവനക്കാർ മാർച്ചിൽ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story