Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപ്പോ​ളോ ഡിമോറ...

അപ്പോ​ളോ ഡിമോറ ഹോട്ടൽ ​അടുത്ത വർഷം ഡിസംബറിൽ ഉദ്​ഘാടനം ​െചയ്യും

text_fields
bookmark_border
അപ്പോളോ ഡിമോറ ഹോട്ടൽ അടുത്ത വർഷം ഡിസംബറിൽ ഉദ്ഘാടനം െചയ്യും കോഴിക്കോട്: അപ്പോളോ ബിൽഡേഴ്സി​െൻറ ഹോട്ടൽ ശൃംഖലയായ അപ്പോളോ ഡിമോറയുടെ രണ്ടാമത്തെ ഹോട്ടൽ സമുച്ചയത്തി​െൻറ ലോഞ്ചിങ് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ 1.75 ഏക്കർ ഭൂമിയിൽ 85 മുറികളുള്ള ഹോട്ടൽ സമുച്ചയമാണിത്. 63 യൂനിറ്റുകളുള്ള സർവിസ് അപ്പാർട്മ​െൻറുകളും ഉൾപ്പെടുന്ന ബിസിനസ് ക്ലാസ് ഹോട്ടലാണ് അപ്പോളോ ഒരുക്കുന്നത്. ഷോപ്പിങ് സ​െൻററും അത്യാധുനിക സൗകര്യമുള്ള ഹോട്ടൽ അടുത്ത വർഷം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. ലോഞ്ചിങ് ചടങ്ങിൽ അപ്പോളോ ബിൽഡേഴ്സ് ചെയർമാൻ സി.പി. മൂസഹാജി അധ്യക്ഷതവഹിച്ചു. മാനേജിങ് ഡയറക്ടർ എം. ഇബ്രാഹിം കുട്ടി എൻജിനീയർ, എക്സിക്യൂട്ടിവ് ഡയറക്ടർ ഒ.എം.എ. റഷീദ്, ഡയറക്ടർ കൂളത്ത് അബ്ദുറഹ്മാൻ, വാർഡ് കൗൺസിലർ എം.പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. അപ്പോളോ ഡിമോറയുടെ ആദ്യ ഹോട്ടൽ തിരുവനന്തപുരത്ത് കഴിഞ്ഞ വർഷം പ്രവർത്തനം തുടങ്ങിയിരുന്നു. വിദേശത്തെ ആദ്യഹോട്ടൽ റിയാദിൽ മൂന്ന് മാസത്തിനകം തുടങ്ങും. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ദുബൈ, മക്ക, മദീന എന്നിവിടങ്ങളിലും ഹോട്ടൽ ശൃംഖലകൾ തുടങ്ങുമെന്ന് അപ്പോളോ ബിൽഡേഴ്സ് ചെയർമാൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story