Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്രഹ്​മപുത്ര നദീജല...

ബ്രഹ്​മപുത്ര നദീജല കണക്ക്​ കൈമാറില്ലെന്ന്​ ചൈന

text_fields
bookmark_border
ബെയ്ജിങ്: അതിർത്തി കടന്നൊഴുകുന്ന ബ്രഹ്മപുത്രനദിയിലെ ജലത്തി​െൻറ കണക്ക് തൽക്കാലം ഇന്ത്യയുമായി പങ്കിടാനാവില്ലെന്ന് ചൈന. തിബത്തിലെ നദീജല സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്ന ചൈനീസ് കേന്ദ്രം വികസിപ്പിക്കുന്നതിനാലാണ് ഇൗ തീരുമാനം. വർഷങ്ങളായി ബ്രഹ്മപുത്രയിലെ ജലത്തി​െൻറ കണക്ക് ഇന്ത്യക്ക് നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഇതുസംബന്ധിച്ച കേന്ദ്രത്തി​െൻറ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ജെങ് ഷങ് അറിയിച്ചു. ദോക്ലാം സംഘർഷത്തെതുടർന്ന് ഇന്ത്യചൈന ബന്ധം വഷളായപ്പോൾ നദീജലം സംബന്ധിച്ച വിവരം കൈമാറുന്നത് നിലച്ചിരുന്നു. ഇത് എപ്പോൾ പുനരാരംഭിക്കുമെന്ന വാർത്താലേഖകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് വക്താവി​െൻറ പ്രതികരണം. മഴ കൂടുതലുള്ള േമയ്ജൂൺ മാസങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ കരാറുണ്ടെങ്കിലും ഇത്തവണ അത് പാലിക്കപ്പെട്ടില്ലെന്ന് കഴിഞ്ഞമാസം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രാജീവ് കുമാർ പറഞ്ഞിരുന്നു. അതേസമയം, ജൂൺ പകുതിയോടെ ചൈന അടച്ചിട്ട നാഥുല ചുരം വഴിയുള്ള പാത കൈലാസ്മാനസ സരോവർ തീർഥാടകർക്ക് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് തയാറാണെന്ന് ചൈന അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story