Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാറ്റേറെയുണ്ട്;...

മാറ്റേറെയുണ്ട്; നാച്ചുവിെൻറ സത്യസന്ധതക്ക്

text_fields
bookmark_border
കൊടുങ്ങല്ലൂർ: നാച്ചുവി​െൻറ സത്യസന്ധതയുടെ മാറ്റ് ഒരിക്കൽ കൂടി തെളിയിച്ച ആ സ്വർണമാല തേടി ഒടുവിൽ അവകാശിയെത്തി. ദിവസങ്ങളായി പൊലീസ് സ്റ്റേഷനിൽ ഉടമയെയും കാത്തിരുന്ന സ്വർണമാല അവകാശിക്ക് കൈമാറി. രണ്ട് പവനുള്ള മാലയാണ്കോതപറമ്പ് ചീനിക്കാപ്പുറത്ത് നാസറെന്ന നാച്ചുവിന് കളഞ്ഞ് കിട്ടിയത്. കൊടുങ്ങല്ലൂർ വടക്കേനടയിൽ നിന്ന് കളഞ്ഞ് കിട്ടിയ മാലയുമായി രണ്ട് ദിവസം അവകാശിയെ കാത്തിരുന്നു. പിന്നീട് പൊലീസിനെ മാല ഏൽപിക്കുകയായിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് മാല തേടി ഉടമയെത്തിയത്. നാച്ചുവി​െൻറ സാന്നിധ്യത്തിൽ എസ്.ഐ കെ.ജെ. ജിനേഷ് മാല എറിയാട്ടുകാരിയായ ഉടമക്ക് കൈമാറി. നാല് പതിറ്റണ്ടായി വടക്കേ നട കേന്ദ്രീകരിച്ച് ബസ് യാത്രക്കെത്തുന്നവർക്ക് പത്രം വിറ്റും ബസുകളിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റിയും മറ്റും പുലർച്ചെ മുതൽ വൈകീട്ട് ആറ് വരെ സേവനമനസ്കതയോടെ പ്രവർത്തിക്കുന്നയാളാണ് നാച്ചു. മുമ്പും ഇദ്ദേഹത്തിന് ആഭരണങ്ങൾ കളഞ്ഞ് കിട്ടിയിട്ടുണ്ട്. അന്നും അവ കണ്ണ്മഞ്ഞളിക്കാതെ തന്നെ പൊലീസിലേൽപിക്കുകയായിരുന്നു. അതുകൊണ്ട് ഇതൊരു പുതിയ സംഭവമല്ലെന്ന മട്ടിലാണ് നാച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story