Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂളുകളിൽ...

സ്​കൂളുകളിൽ കുട്ടികളുടെ സുരക്ഷക്ക്​ മാർഗരേഖ; സുപ്രീംകോടതി 15ന്​ വാദം കേൾക്കും

text_fields
bookmark_border
ന്യൂഡൽഹി: സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷക്ക് തയാറാക്കിയ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് രണ്ട് വനിതഅഭിഭാഷകർ നൽകിയ ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഹരജിയിൽ സെപ്റ്റംബർ 15ന് വാദം കേൾക്കും. സുപ്രീംകോടതി അഭിഭാഷകരായ ആഭ ശർമ, സംഗീത ഭാരതി എന്നിവരാണ് ഹരജിക്കാർ. കുട്ടികളുടെ സുരക്ഷാകാര്യത്തിൽ നിലവിലുള്ള മാർഗരേഖകൾ നടപ്പാക്കണമെന്ന് ഇവർ ഹരജിയിൽ ആവശ്യപ്പെട്ടു. സ്കൂൾ ബസിൽ കയറ്റിവിടുന്നത് മുതൽ തിരിെക എത്തിക്കുന്നതുവരെ കുട്ടികൾക്കുണ്ടായേക്കാവുന്ന എല്ലാ സുരക്ഷാപ്രശ്നങ്ങളുടെയും ഉത്തരവാദിത്തം സ്കൂൾ അധികൃതരിൽ നിക്ഷിപ്തമാക്കണമെന്നതടക്കം നിർദേശങ്ങളും സമർപ്പിച്ചു. ഗുഡ്ഗാവിലെ റയാൻ ഇൻറർനാഷനൽ സ്കൂളിൽ കൊല്ലപ്പെട്ട വിദ്യാർഥിയുടെ പിതാവ് നൽകിയ സമാനമായ അപേക്ഷയിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അമിതാവ് റോയ്, എ.എം. ഖൻവിൽക്കർ എന്നിവർ അറിയിച്ചു. കേന്ദ്രസർക്കാർ, ഹരിയാന പൊലീസ്, സി.ബി.എസ്.ഇ, സി.ബി.െഎ എന്നിവക്കാണ് നോട്ടീസ് അയച്ചത്. കുട്ടിയുടെ മരണം സി.ബി.െഎ അന്വേഷിക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണവിഭാഗത്തിനും നോട്ടീസ് അയച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story