Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യശാലകളുടെ ഇടയിലെ...

മദ്യശാലകളുടെ ഇടയിലെ ദൂരപരിധി: കോടിയേരി പ്രതികരിക്കണം ^പി.സി. ചാക്കോ

text_fields
bookmark_border
മദ്യശാലകളുടെ ഇടയിലെ ദൂരപരിധി: കോടിയേരി പ്രതികരിക്കണം -പി.സി. ചാക്കോ തൃശൂര്‍: വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും മദ്യശാലകള്‍ക്കും ഇടക്കുള്ള ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കണമെന്ന് എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ. യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ ഒന്നും തുറക്കില്ലെന്ന് നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ കോടിയേരി ബാലകൃഷ്ണ​െൻറ വാക്കിന് വിലയുണ്ടെങ്കില്‍ അദ്ദേഹം സർക്കാർ നയത്തിന് എതിരെ പ്രതികരിക്കണമെന്നും ചാക്കോ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിനെതിരെ കലക്ടറേറ്റിന് മുന്നില്‍ ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യ മുതലാളിമാരാണ് എല്‍.ഡി.എഫ് സര്‍ക്കാറി​െൻറ മദ്യനയം തീരുമാനിക്കുന്നത്. സര്‍ക്കാറി​െൻറ നടപടി പാര്‍ട്ടിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനാണ്. മദ്യശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ ടൂറിസം തകര്‍ന്നുവെന്ന വാദം തെറ്റാണ്. മദ്യ ഉപഭോഗത്തില്‍ കേരളത്തെ ലോകത്തി​െൻറ മുന്നിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പഞ്ചാബ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നത് കേരളത്തിലെ എറണാകുളം ജില്ലയിലാണെന്നും ചാക്കോ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. അനില്‍ അക്കര എം.എൽ.എ, മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, ഡി.സി.സി മുൻ പ്രസിഡൻറുമാരായ എം.പി ഭാസ്കരന്‍ നായര്‍, ഒ.അബ്ദുറഹിമാന്‍കുട്ടി, പി.എ. മാധവന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹന്‍, എം.പി. വിന്‍സ​െൻറ്, എം.കെ. പോള്‍സണ്‍, ജോസ് കാട്ടൂക്കാരന്‍, ജോസഫ് ടാജറ്റ്, ജോസ് വള്ളൂര്‍, ഐ.പി. പോള്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ടി.യു. ഉദയന്‍, പ്രഫ. ജോണ്‍ സിറിയക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story