Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊയ്​ത നെല്ല്​...

കൊയ്​ത നെല്ല്​ വരമ്പത്ത്​; ബാക്കി വെള്ളത്തിൽ: 'സർക്കാർ ഒപ്പമില്ലാതെ' കർഷകർ

text_fields
bookmark_border
തൃശൂർ: ജില്ലയിലെ പാടശേഖരങ്ങളിൽ ഒന്നാംവിള കൊയ്ത്തിനൊപ്പം മത്സരിച്ച് മഴയും എത്തിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ജില്ലയിൽ മിക്കയിടത്തും കൊയ്ത്ത് സജീവമാണ്. അതിലേറെ നെല്ല് പാടത്തെ വെള്ളത്തിലും. പാടത്തുകിടന്ന് മുളക്കാതെ കൊയ്തെടുത്താലും വാങ്ങാൻ സർക്കാറില്ല എന്നതാണ് സ്ഥിതി. സർക്കാറിനു വേണ്ടി കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്ന സപ്ലൈകോയുടെ നടപടി തുടങ്ങണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കും. അതിനകം കിട്ടിയ വിലയ്ക്ക് സ്വകാര്യ മില്ലുടമകൾക്ക് വിറ്റ് നഷ്ടം പേറേണ്ട ഗതികേടിലാണ് കർഷകർ; പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കിൽ. ഒാണക്കാലത്താണ് ഒന്നാംവിള നെല്ല് കൊയ്യുന്നത്. ഒാണത്തിനു മുമ്പും പിന്നീടുമായി ഏതാണ്ട് എല്ലായിടത്തും കൊയ്ത്ത് സജീവമാവും. അതിനു മുമ്പ് സംഭരണത്തിനു വേണ്ടി മുന്നൊരുക്കം നടത്തേണ്ടതായിരുന്നു. എന്നാൽ, ഇൗമാസം 20 വരെ കർഷകർക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയം അവസാനിച്ച ശേഷമേ സംഭരണ നടപടി തുടങ്ങാനാവൂ എന്നതാണ് അതി​െൻറ ചുമതലയുള്ള ജില്ല പാഡി ഒാഫിസി​െൻറ നിലപാട്. അതിനു മുമ്പ് സംഭരിക്കാൻ സർക്കാറിൽനിന്ന് നിർദേശം വന്നിട്ടില്ലെന്നും അവർ പറയുന്നു. ഒാരോ പാടശേഖരസമിതിക്കും നെല്ല് ഏറ്റെടുക്കാനുള്ള മില്ല് അനുവദിക്കും. ആ നടപടി ഇതുവരെ നടന്നിട്ടില്ല. മിക്ക കർഷകരും രജിസ്ട്രേഷൻ പൂർത്തിയാക്കി. െകായ്ത നെല്ല് എടുക്കാൻ സർക്കാർ ഇന്നു വരും, നാളെ വരും എന്നു കരുതി കാത്തിരുന്ന കർഷകർക്ക് നനഞ്ഞ നെല്ല് മുളക്കുന്നത് കണ്ട് നെഞ്ചിടിപ്പാണ്. കിലോക്ക് 23.30 രൂപക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. പുതിയ സാഹചര്യത്തിൽ കർഷകരുടെ നിസ്സഹായാവസ്ഥ മുതലെടുക്കാൻ സ്വകാര്യ മില്ലുകാർ രംഗത്തിറങ്ങിക്കഴിഞ്ഞു. 19-20 രൂപക്കാണ് അവർ നെല്ല് ആവശ്യപ്പെടുന്നത്. നനഞ്ഞ നെല്ല് ഉണക്കി സൂക്ഷിക്കാൻ സൗകര്യമില്ലാത്തവർ സമ്മർദത്തിന് വഴിപ്പെടുന്ന സാഹചര്യമാണ്. കള നിറഞ്ഞ് ഇത്തവണ കുറേയധികം കൃഷി നശിച്ചിരുന്നു. കൊയ്ത നെല്ല് മുളക്കാതെ സൂക്ഷിച്ചാൽ സമയമാവുേമ്പാൾ വന്ന് സംഭരിക്കാമെന്ന സപ്ലൈകോയുടെ നിലപാട് കൂടിയായതോടെ ഒന്നാംവിള കർഷകർക്ക് പരീക്ഷണമായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story