Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിൽക്കാതെ വൈദ്യുതി...

വിൽക്കാതെ വൈദ്യുതി കൈവശം വെച്ചു

text_fields
bookmark_border
തൃശൂർ: കെ.എസ്.ഇ.ബി.യിൽനിന്ന് വൈദ്യുതി വാങ്ങി വിൽക്കാതെ കൈവശം വെച്ചതിന് കോർപറേഷൻ സർക്കാറിന് നികുതിയൊടുക്കിയത് 24 കോടി. 1974 മുതൽ 2012 വരെയുള്ള കണക്കുകൾ പരിശോധിക്കുക പോലും ചെയ്യാതെയാണ് കോർപറേഷൻ തുകയൊടുക്കിയത്. യു.ഡി.എഫ് ഭരണകാലത്തുവന്ന നിർദേശം പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ കോടതി മുഖാന്തരം ഉത്തരവായി വന്നപ്പോഴാണ് തുകയൊടുക്കിയത്. സംസ്ഥാനത്ത് വെള്ളം, വൈദ്യുതി എന്നിവ നേരിട്ട് വിതരണത്തിന് അധികാരമുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതി വാങ്ങിയും, സോളാർ ഉൾപ്പെടെ സ്വന്തമായി ഊർജ്ജോൽപ്പാദനം നടത്തിയുമാണ് കോർപറേഷ‍​െൻറ വൈദ്യുതി വിതരണം. കെ.എസ്.ഇ.ബിയിൽനിന്ന് വാങ്ങുന്ന വൈദ്യുതിയിൽ 12 ശതമാനം പ്രസരണ നഷ്ടമുണ്ടാവുന്നുവെന്നാണ് കോർപറേഷൻ കെ.എസ്.ഇ.ബിക്ക് നൽകിയ കണക്ക്. വിൽക്കുന്ന 70 ശതമാനത്തി​െൻറ തുകയും, അതി​െൻറ നികുതിയും അടച്ച കോർപറേഷൻ, വിൽക്കാതെ വെച്ച 30 ശതമാനത്തിനാണിപ്പോൾ ഭീമമായ നികുതിയൊടുക്കേണ്ടി വന്നത്. യു.ഡി.എഫി​െൻറ കാലത്ത് പരിശോധനക്കോ, വ്യക്തതാ മറുപടി തേടിയോ നീങ്ങാതെ ഭരണസമിതി ഫയൽ മാറ്റി വെക്കുകയായിരുന്നു. ഇതിനെതിരെ കെ.എസ്.ഇ.ബി കർശന നിലപാടിലേക്ക് കടക്കുകയായിരുന്നു. സർക്കാർ തലത്തിൽ സംസാരിച്ച് പരിഹരിക്കാമായിരുന്ന വിഷയത്തിൽ കോർപറേഷ​െൻറ ഹൈകോടതിയിലെ കോൺസുലേറ്റ് നൽകിയ നിയമോപദേശം തുകയൊടുക്കണമെന്നായിരുന്നു. വിഷയം ഹൈകോടതിയിലുമെത്തിയതോടെ തുകയൊടുക്കാമെന്ന് കോർപറേഷൻ സമ്മതിക്കുകയും ചെയ്തു. കോടതിയാണ് പിന്നീട് 30 കോടിയെന്നത് 24 കോടിയായി കുറച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story