Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശുപത്രി മാലിന്യം...

ആശുപത്രി മാലിന്യം കനോലി കനാലിലേക്ക്; ഒഴുക്കുന്നത്​ പ്രസവവാർഡ്​ ഉൾ​െപ്പടെയുള്ള കെട്ടിടങ്ങളിൽനിന്നുള്ള മാലിന്യം

text_fields
bookmark_border
ചാവക്കാട്: നഗരസഭയുടെ കനോലി കനാൽ സംരക്ഷണപദ്ധതിയെ പാഴ്വേലയാക്കി താലൂക്ക് ആശുപത്രിയിൽനിന്ന് കനോലി കനാലിലേക്ക് മാലിന്യം ഒഴുക്കുന്നു. പ്രസവ വാർഡ് ഉൾെപ്പടെയുള്ള കെട്ടിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് അഴുക്കുചാൽ വഴി കനാലിലേക്ക് ഒഴുക്കുന്നത്. ആശുപത്രി കെട്ടിടങ്ങളുടെ ഏറ്റവും പിന്നിൽ പടിഞ്ഞാറ് ഭാഗത്തെ അഴുക്കുചാലിലൂടെയാണിത്. ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾക്കൊപ്പമുള്ളവർ മാത്രമാണ് പൊതുവെ ഈ ഭാഗത്ത് എത്താറുള്ളത്. മറ്റ് രോഗികളും ഒപ്പമുള്ളവരും എത്താത്ത ഈ ഭാഗത്താണ് ആശുപത്രിയിൽനിന്നുള്ള പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മറ്റും സംസ്കരിക്കാൻ ആശുപത്രിയിൽ സജ്ജീകരണങ്ങളുണ്ടായിട്ടും ഇതാണവസ്ഥ. കൊതുകുകളുടെ ആവാസകേന്ദ്രം കൂടിയാണീ ഭാഗം. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തും മേഖലയിലെ ജനപ്രതിനിധികളും കനോലിക്ക് വേണ്ടി വിവിധ സംരക്ഷണപദ്ധതികളാണ് നടപ്പാക്കുന്നത്. മാലിന്യത്തിനെതിരെ മുസ്ലിം യൂത്ത്ലീഗും ഡി.വൈ.എഫ്.ഐയും കനോലി തീരത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നിയമസഭ സ്പീക്കറും എം.എൽ.എയും നഗരസഭ അധികൃതരുമുൾെപ്പടെ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും കനോലി കനാൽ സംരക്ഷിക്കാൻ ഒത്തുചേർന്നിരുന്നു. കനോലിയിലേക്ക് കക്കൂസ് മാലിന്യമൊഴുക്കുന്നുവെന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നഗരസഭ ആരോഗ്യ വകുപ്പ് വഞ്ചിയിൽ സഞ്ചരിച്ച് മാലിന്യമൊഴുക്കുന്നത് പരിശോധിച്ചിരുന്നത്. എന്നിട്ടും താലൂക്കാശുപത്രിയിൽ നിന്നുള്ള മാലിന്യം വർഷങ്ങളായി ഒഴുക്കുന്നത് കാണാതെ പോവുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story