Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇതര സംസ്ഥാന...

ഇതര സംസ്ഥാന പച്ചക്കറിയെ അതിർത്തിക്കപ്പുറത്തു നിർത്തി ഓണവിപണിയിൽനിന്ന് കുടുംബശ്രീ നേടിയത് രണ്ട് കോടി

text_fields
bookmark_border
തൃശൂർ: ഇത്തവണ ഓണാഘോഷത്തിന് മലയാളിയുടെ അടുക്കളയിൽ തിളച്ച സാമ്പാറിനും പുളിശ്ശേരിക്കുമെല്ലാം മലയാളരുചി. സാധാരണയായി പച്ചക്കറിക്ക് തമിഴ്നാടിനെ ആശ്രയിക്കുന്ന കേരളം, ഇത്തവണ അവ അതിർത്തിക്കപ്പുറത്തു നിർത്തി ആഘോഷിച്ചു- ഓണം സർവോപരി കേരളീയനായി. കുടുംബശ്രീയാണ് ആഭ്യന്തര വിപണിക്ക് നെടുനായകത്വം വഹിച്ചത്. ഓണ വിപണിയിൽ കുടുംബശ്രീ മാത്രം വിറ്റഴിച്ചത് 300 ടൺ പച്ചക്കറി. മറ്റ് വിവിധ സഹകരണ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിങ്ങനെയുള്ള വിൽപന വേറെ. സാധാരണയായി ഓണക്കാലത്ത് 300-600 ടൺ പച്ചക്കറിയാണ് ജില്ലയിൽ ആവശ്യം വരാറുള്ളത്. ഇത് മുഴുവനായും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് വരാറുള്ളതും. എന്നാൽ ഇത്തവണയാകട്ടെ 50-100 ടണ്ണിന് താഴെ മാത്രമാണ് മാർക്കറ്റുകളിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറിയെത്തിയതെന്ന് തൃശൂരിലെ പച്ചക്കറി മൊത്ത വ്യാപാരികൾ പറയുന്നു. വിവിധയിടങ്ങളിലായി 95 ചന്തകളിലാണ് കുടുംബശ്രീ വിപണനം നടത്തിയത് -വരുമാനം ഒന്നരക്കോടി(1,58,13,326). ഓണത്തിന് മുമ്പ് നാല് ദിവസങ്ങളിലായി നടത്തിയ പ്രീ മാർക്കറ്റിൽനിന്നുള്ള വരുമാനം 56 ലക്ഷം. 220 പ്രീമാർക്കറ്റ് ചന്തകളിൽ മാത്രം 120 ടൺ പച്ചക്കറി വിൽപന നടത്തി. അയ്യായിരം ഹെക്ടറിലധികമാണ് കുടുംബശ്രീ യൂനിറ്റുകൾ ഓണവിപണിയിലേക്കുള്ള കൃഷിയിറക്കിയിരുന്നത്. നടത്തറ, മറ്റത്തൂർ പഞ്ചായത്തുകളിൽ നിന്നാണ് കൂടുതൽ വിഭവങ്ങൾ ഉൽപാദിപ്പിക്കാനായതും വിൽപന നടന്നതും. മറ്റത്തൂരിൽ 13 ലക്ഷം, നടത്തറയിൽ 10 ലക്ഷത്തി​െൻറയും വിൽപന. ഓണത്തിന് തൊട്ടുമുമ്പുവരെ പച്ചക്കറിക്ക് തീവിലയായിരുന്നു. വിലക്കയറ്റത്തെ തടയാൻ സൈപ്ലക്കോയും സഹകരണ സംഘങ്ങളും ഓണച്ചന്തകൾ തുറന്നെങ്കിലും വലിയ മാറ്റമുണ്ടായില്ല. എന്നാൽ കുടുംബശ്രീയടക്കമുള്ള ജൈവ പച്ചക്കറി വിപണി പ്രവർത്തനമാരംഭിച്ചതോടെ പച്ചക്കറിയുടെ വില താഴ്ന്നു. നേന്ത്രക്കായക്കും, പഴത്തിനുമാണ് വൻ വിലയുണ്ടായിരുന്നത്. കുടുംബശ്രീയാകട്ടെ ഇത്തവണ വാഴകൃഷിയിൽ അത്ര ശ്രദ്ധിക്കുകയും ചെയ്തിരുന്നില്ല. അടുത്ത കൃഷി നെല്ലിനും, വാഴക്കും പ്രാധാന്യം നൽകിയാണെന്ന് കുടുംബശ്രീ ജില്ല കോഓഡിനേറ്റർ ജ്യോതിഷ്കുമാർ പറഞ്ഞു. കൃഷി വകുപ്പി​െൻറ 'ഓണത്തിന് ഒരു മുറം പച്ചക്കറി', കൊച്ചിൻ ദേവസ്വം ബോർഡി​െൻറ 'ഹരിതക്ഷേത്രം' എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെയും, സി.പി.എം, സി.പി.ഐ പാർട്ടികളുടെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയിറക്കിയിരുന്ന വിളവുകളും ഓണ വിപണിയിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story