Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശശികലയുടേത് ഭയത്തിെൻറ...

ശശികലയുടേത് ഭയത്തിെൻറ ഭാഷ; ബാലചന്ദ്രൻ വടക്കേടത്ത്

text_fields
bookmark_border
തൃപ്രയാർ: ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടേത് ഭയത്തി​െൻറ ഭാഷയാണെന്നും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ ആശയം പരാജയപ്പെട്ടപ്പോഴാണ് ആയുധം എടുക്കാൻ ആഹ്വാനം ചെയ്യുന്നതെന്നും സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. നാട്ടിക ഫർക്ക ജേണലിസ്റ്റ് അസോസിയേഷൻ ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറും ആർ. എസ്.എസും ഉയർത്തുന്ന തീവ്രവാദത്തിനെതിരെ പ്രതികരിക്കുന്ന എഴുത്തുകാരെ കൊല്ലുമെന്നു തന്നെയാണ് ശശികല പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എൻ.എഫ്.ജെ.എ പ്രസിഡൻറ് പ്രേമചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ.എം.ആർ. സുഭാഷിണി, പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ്, ആർ.എം.പി ചെയർമാൻ ടി.എൽ. സന്തോഷ്, സി.പി.എം ജില്ല കമ്മിറ്റിയംഗം കെ.വി. പീതാംബരൻ, എൻ.എഫ്.ജെ.എ ജന. സെക്രട്ടറി എം.എസ്. സതീഷ്, വൈസ് പ്രസിഡൻറ് ജോസ് താടിക്കാരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story