Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴുവിൽ പുതിയപാലം...

പഴുവിൽ പുതിയപാലം ഒന്നരമാസത്തിനകം തുറക്കും; എം.എൽ.എ

text_fields
bookmark_border
അന്തിക്കാട്: പഴുവിൽ പുതിയ പാലം ഒന്നര മാസത്തിനകം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ഗീത ഗോപി എം.എൽ.എ പറഞ്ഞു. പാലത്തി​െൻറ നിർമാണ പ്രവർത്തനം വിലയിരുത്താൻ ജില്ല കലക്ടർ, പൊതുമരാമത്ത് ഉേദ്യാഗസ്ഥർ എന്നിവർക്കൊപ്പം പാലം സന്ദർശിക്കാൻ എത്തിയതായിരുന്നു എം.എൽ.എ. അപ്രോച്ച് റോഡി​െൻറ പണി ഉടൻ പൂർത്തീകരിക്കും. കിഴുപ്പിള്ളിക്കര - നളന്ദ റോഡ് സഞ്ചാരയോഗ്യമാക്കാൻ 47 ലക്ഷം രൂപയും റോഡിലെ കൽവർട്ട് നിർമാണത്തിന് 11 ലക്ഷം രൂപയും പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ചതായും ടെൻഡർ നടപടി ഉടൻ നടത്തുമെന്നും എം.എൽ.എ പറഞ്ഞു. കലക്ടർ എ. കൗശിഗൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, ചാഴൂർ പഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ, ഇറിഗേഷൻ,- കെ.എൽ.ഡി.സി ഉേദ്യാഗസ്ഥരും എം.എൽ.എക്കൊപ്പമുണ്ടായി. എന്നിവരും സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story