Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവതലമുറയുടെ...

യുവതലമുറയുടെ മൂല്യച്യുതിയിൽ അധ്യാപകർക്കും പങ്കുണ്ട് ^കെ.എസ്. രാധാകൃഷ്ണൻ

text_fields
bookmark_border
യുവതലമുറയുടെ മൂല്യച്യുതിയിൽ അധ്യാപകർക്കും പങ്കുണ്ട് -കെ.എസ്. രാധാകൃഷ്ണൻ ചാലക്കുടി: യുവതലമുറയുടെ മൂല്യച്യുതിക്ക് പ്രധാന പങ്ക് അധ്യാപക സമൂഹത്തിനും ഉണ്ടെന്ന് പി.എസ്.സി മുൻചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. കാതിക്കുടം യു.പി സ്കൂളിലെ പൂർവ വിദ്യർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ അധ്യാപകന് പഠിപ്പിക്കാനും വിദ്യാർഥിക്ക് പഠിക്കാനും താൽപര്യമില്ല. മാതൃകയായ തലമുറയെ സൃഷ്്ടിക്കാം എന്ന് പരസ്യം നൽകിയാൽ ആവിദ്യാലയ അങ്കണത്തിലേക്ക് തങ്ങളുടെ മക്കളെ അയക്കാത്ത മാതാപിതാക്കൾ ആണ് ഭൂരിപക്ഷവുമെന്നും അദ്ദേഹം പറഞ്ഞു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ. കണ്ണത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് മുഖ്യാഥിതിയായി. ബ്ലോക്ക് അംഗം എം. രാജഗോപാൽ, എം.ഐ. പൗലോസ്, പി.ടി.എ പ്രസിഡൻറ് ബിജു കാതികുടം, ഡോ. കെ.എൻ. ഗംഗാധരൻ, പ്രധാനാധ്യാപിക മായ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story