Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനല്‍കാനുള്ളത്...

നല്‍കാനുള്ളത് കോടികള്‍; ഫിനോമിനല്‍ ഓഫിസില്‍ നിക്ഷേപകരുടെ ബഹളം

text_fields
bookmark_border
ചാലക്കുടി: നിക്ഷേപത്തുക തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് ധനകാര്യസ്ഥാപനമായ ഫിനോമിനല്‍ ഗ്രൂപ്പി​െൻറ ചാലക്കുടിയിലെ ഓഫിസ് കെട്ടിടത്തില്‍ തിങ്കളാഴ്ച രാവിലെ തടിച്ചു കൂടിയ നിക്ഷേപകര്‍ ബഹളം കൂട്ടി. മൊബൈലില്‍ കിട്ടിയ സന്ദേശമനുസരിച്ച് വന്നെത്തിയ നിക്ഷേപകരോട് പണം പിന്നീട് തരാമെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ പ്രതിഷേധം ഇരമ്പി. ഇതിനിെട സ്ഥാപനം പ്രവര്‍ത്തിക്കുന്ന ചാലക്കുടിയിലെ ബഹുനില കെട്ടിടം മറ്റൊരാള്‍ക്ക് വില്‍പന നടത്തിയെന്ന് അറിഞ്ഞതോടെ നിക്ഷേപകര്‍ പൊട്ടിത്തെറിച്ചു. അന്തരീക്ഷം സംഘർഷത്തിലേക്ക് നീങ്ങിയപ്പോള്‍ പൊലീസെത്തി ഒാഫിസ് അടപ്പിച്ച് ജീവനക്കാരിയെ സ്്റ്റേഷനിലേക്ക് കൊണ്ടുപോയി. പണം തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച് കമ്പനിക്കാരുടെയും നിക്ഷേപകരുടെയും യോഗം ഉടൻ കൂടാന്‍ തീരുമാനിച്ചു. സ്‌റ്റേഷനിലെത്തിയ നിക്ഷേപകരില്‍നിന്നും പൊലീസ് കിട്ടാനുള്ള തുകയെ സംബന്ധിച്ച പരാതി എഴുതി വാങ്ങി. സ്ത്രീകളും പുരുഷന്മാരുമടക്കം അഞ്ഞൂറോളം പേരാണ് ബുധനാഴ്ച രാവിലെ സൗത് ജങ്ഷനിലെ ഫിനോമിനല്‍ ഗ്രൂപ്പി​െൻറ സ്വന്തം ബഹുനില കെട്ടിടത്തിലെത്തിയത്. ആയിരത്തില്‍ പരം നിക്ഷേപകര്‍ക്കാണ് സ്ഥാപനം പണം നല്‍കാനുള്ളത്. കമ്പനിയുടെ വിവിധ പദ്ധതികളില്‍ പണം നിക്ഷേപിച്ച് കാലാവധി കഴിഞ്ഞിട്ടും തുക ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ഇവര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. ഓഫിസിന് മുന്നില്‍ വന്നെത്തി കിട്ടാനുള്ള പണം ആവശ്യപ്പെട്ടവരോട് ബഹളം കൂട്ടരുതെന്നും ഓഫിസ് കെട്ടിടം വിറ്റതിനാൽ ആ പണം കിട്ടുന്ന മുറയ്ക്ക് എല്ലാവര്‍ക്കും പണം തിരികെ നല്‍കാമെന്നും ജീവനക്കാര്‍ അറിയിച്ചു. സ്ഥാപനത്തിലെ പ്രധാന ജീവനക്കാരിയാണ് കെട്ടിടം വില്‍പന നടത്തിയ വിവരം ഇവരെ അറിയിച്ചത്. നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ വേണ്ടി നാളുകളായി കെട്ടിടം വില്‍ക്കാന്‍ കമ്പനിക്കാര്‍ ശ്രമിച്ചു വരികയായിരുന്നുവത്രേ. ആരും വാങ്ങാനില്ലാതെ കിടന്ന കെട്ടിടം ഒടുവില്‍ ആറുകോടി രൂപക്കാണ് വിറ്റതെന്ന് ഇവര്‍ പറഞ്ഞു. വിറ്റ വകയിൽ ലഭിച്ച തുക നിക്ഷേപകര്‍ക്ക്കൊടുത്തു തീര്‍ന്നുവെന്ന് അവര്‍ പറഞ്ഞു. ബാക്കി വിവിധ തീയതികളെഴുതിയ ചെക്കുകളായി കൊടുത്തു. അവ കിട്ടുന്ന മുറക്ക് ബാക്കി തരാനുള്ളവര്‍ക്ക് പിന്നീട് തന്ന് തീര്‍ക്കാമെന്നും ഇവർ അറിയിച്ചു. കെട്ടിടം വിറ്റതോടെ ആകെയുള്ള ഉറപ്പും നഷ്ടപ്പെട്ടുവെന്ന ആശങ്കയില്‍ നിക്ഷേകര്‍ ഇപ്പോള്‍ തന്നെ പണം കിട്ടണമെന്ന് ശബ്്ദമുയര്‍ത്തി. 20 വര്‍ഷത്തിലേറെയായി ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിനോമിനല്‍ ഗ്രൂപ്പിന് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കം വിവിധ നിക്ഷേപ പദ്ധതികളുണ്ട്. മാള, അഷ്ടമിച്ചിറ, കാടുകുറ്റി , കൊരട്ടി, അന്നമനട തുടങ്ങിയ ചാലക്കുടിയുടെ പരിസര ഗ്രാമങ്ങളില്‍ പ്രദേശവാസികളായ പ്രതിനിധികളെ വിട്ടാണ് പദ്ധതികളില്‍ ആളെ ചേര്‍ത്തിരുന്നത്. ചാലക്കുടി സൗത് ജങ്ഷനില്‍ ബഹുനില കെട്ടിടം നിര്‍മിച്ചതോടെ ജനങ്ങളുടെ വിശ്വാസം ഇരട്ടിച്ചു. ചാലക്കുടിയിലും പരിസരപ്രദേശത്തും ഉള്ള പാവപ്പെട്ട ജനങ്ങളില്‍നിന്ന് വിവിധ പദ്ധതികളിലൂടെ കോടികൾ നിക്ഷേപമായി സ്വീകരിച്ചത്. മുംബൈ സ്വദേശികളായ ഡയറക്ടര്‍മാര്‍ സ്ഥലം വിടുകയും പണം അവിടേക്ക് ഒന്നായി വലിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. ഒരു വര്‍ഷമായി നിക്ഷേപകര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയിട്ടില്ല. നിക്ഷേപകരിൽ പലര്‍ക്കും പണം തിരികെ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ജീവനക്കാര്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നുണ്ടേത്ര. ഇതിനിടയില്‍ പ്രധാന ജീവനക്കാര്‍ സ്ഥാപനം ഉപേക്ഷിച്ചു സ്ഥലം വിട്ടിരുന്നു. ഓഫിസ് പേരിന് പ്രവര്‍ത്തിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story