Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപദ്ധതി നിർവഹണം:...

പദ്ധതി നിർവഹണം: ഗുരുവായൂർ ജില്ലയിൽ ഒന്നാമത്; സംസ്ഥാന തലത്തിൽ നാലാമത്​

text_fields
bookmark_border
ഗുരുവായൂർ: നഗരസഭകളുടെ പദ്ധതി നിർവഹണത്തിൽ ഗുരുവായൂർ ജില്ലയിൽ ഒന്നാം സ്ഥാനത്ത്. സംസ്ഥാനതലത്തിൽ നാലാം സ്ഥാനത്ത്. ആലുവയാണ് സംസ്ഥാനതലത്തിൽ ഒന്നാമത്. താനൂർ രണ്ടാം സ്ഥാനത്തും തിരൂർ മൂന്നാം സ്ഥാനത്തുമാണ്. 34.48 ശതമാനമാണ് ഗുരുവായൂർ നഗരസഭ ഇതുവരെ ചിലവഴിച്ചത്. ആകെ വിഹിതമായ 14.95 കോടിയിൽ 5.16 കോടി ചിലവഴിച്ചുകഴിഞ്ഞു. ജില്ലയിൽ ഏറ്റവും പിന്നിലുള്ള നഗരസഭ വടക്കാഞ്ചേരിയാണ്. 8.5 ശതമാനം മാത്രമാണ് വടക്കാഞ്ചേരിയിൽ ഇതുവരെ ചെലവഴിച്ചത്. സംസ്ഥാനത്തിൽ തന്നെ വടക്കാഞ്ചേരിയേക്കാൾ പിന്നിലായ രണ്ട് നഗരസഭകൾ മാത്രമേയുള്ളൂ.
Show Full Article
TAGS:LOCAL NEWS 
Next Story