Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇടത് സർക്കാറിെൻറ...

ഇടത് സർക്കാറിെൻറ മദ്യനയം കടുത്ത വഞ്ചന ^ സി.എച്ച്. റഷീദ്

text_fields
bookmark_border
ഇടത് സർക്കാറി​െൻറ മദ്യനയം കടുത്ത വഞ്ചന - സി.എച്ച്. റഷീദ് വാടാനപ്പള്ളി: കേരള സർക്കാറി​െൻറ പുതിയ മദ്യനയം കേരള ജനതയോടുള്ള കടുത്ത വഞ്ചനയാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. അബ്്ദുൽ റഷീദ് പറഞ്ഞു. ഇടതു സർക്കാറി​െൻറ മദ്യവ്യാപന നയങ്ങൾക്കെതിരെ മുസ്ലിം ലീഗ് ഗുരുവായൂർ- മണലൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ താലൂക്ക് എക്സൈസ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡൻറ് അസ്ഗർ അലി തങ്ങൾ അധ്യക്ഷത വഹിച്ചു. ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ. മുഹമ്മദ്, എസ്. ടി. യു. സംസ്ഥാന സെക്രട്ടറി പി.എ. ഷാഹുൽ ഹമീദ്, എ.എം. സനൗഫൽ, കെ.എം.സി.സി.നേതാക്കളായ എ.വി.എ. ബക്കർ ഹാജി, കെ.കെ. ഹംസക്കുട്ടി, മണലൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് ആർ.എ. അബ്ദുൽ മനാഫ്, അബ്ദുൽ ഖാദർ ചക്കനാത്ത്, പി.കെ. ബഷീർ, സുബൈർ തങ്ങൾ, കെ.വി.അബ്ദുൽ ഖാദർ, ആർ.പി. ബഷീർ, ആർ.വി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story