Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്ലൂവെയിൽ നിരോധിക്കാൻ ...

ബ്ലൂവെയിൽ നിരോധിക്കാൻ സുപ്രീംകോടതിയിൽ ഹരജി

text_fields
bookmark_border
ന്യൂഡൽഹി: ആഗോളതലത്തിൽ നിരവധി കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ഒാൺൈലൻ ഗെയിം ബ്ലൂവെയിൽ നിരോധിക്കാൻ സുപ്രീംകോടതിയിൽ ഹരജി. തമിഴ്നാട്ടിലെ മധുര സ്വദേശിയായ 73കാരനാണ് ഹരജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ ജസ്റ്റിസ് എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് ഇൗമാസം 15ന് കേസ് പരിഗണിക്കും. മാധ്യമങ്ങളിലെ വാർത്തകൾപ്രകാരം സെപ്റ്റംബർ അഞ്ചുവരെ ബ്ലൂവെയിൽ കളിച്ച് 200 പേർ ആത്മഹത്യ ചെയ്തതായി ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇതിൽ ഭൂരിഭാഗവും 13, 14, 15 വയസ്സുകാരാണ്. ബ്ലൂവെയിൽ ചലഞ്ചി​െൻറ ലിങ്ക് ലഭ്യമാകുന്നത് തടയുന്നത് സംബന്ധിച്ച് ഫേസ്ബുക്ക്, ഗൂഗ്ൾ, യാഹൂ എന്നിവയോട് ഡൽഹി ഹൈകോടതി ആഗസ്റ്റ് 22ന് വിശദീകരണം ചോദിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story