Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലിക്കറ്റ്​...

കാലിക്കറ്റ്​ സർവകലാശാലയിലും പ്രധാനമന്ത്രിയുടെ പ്രസംഗമില്ല

text_fields
bookmark_border
കാലിക്കറ്റ് സർവകലാശാലയിലും പ്രധാനമന്ത്രിയുടെ പ്രസംഗമില്ല കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കാലിക്കറ്റ് സർവകലാശാലയിൽ പ്രദർശിപ്പിച്ചില്ല. സ്വാമി വിവേകാനന്ദ​െൻറ ഷികാഗോ പ്രസംഗത്തി​െൻറ 125ാം വാർഷികം പ്രമാണിച്ചായിരുന്നു പ്രധാനമന്ത്രി ടെലിവിഷനിലൂടെ രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്തത്. പ്രൊജക്ടറോ ടി.വിയോ ഒരുക്കി പ്രസംഗം വിദ്യാർഥികളിലെത്തിക്കണെമന്ന് യു.ജി.സിയുെട വെബ്സൈറ്റിൽ ആക്ടിങ് ചെയർമാൻ വീരേന്ദ്ര സിങ് ചൗഹാൻ നൽകിയ സെർച് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. കത്ത് പഠന വകുപ്പ് അധ്യക്ഷന്മാർക്ക് കഴിഞ്ഞ ദിവസം വി.സി കൈമാറി. ഇത് നോട്ടീസ് ബോർഡിലും പതിച്ചിരുന്നു. എന്നാൽ ഒാണാവധിക്ക് നാട്ടിൽ പോയ വിദ്യാർഥികളിൽ പലരും കാമ്പസിലെത്തിയിരുന്നില്ല. പ്രസംഗത്തിനെതിരെ എം.എസ്.എഫ് പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് പ്രസംഗം പ്രദർശിപ്പിക്കുന്നതിൽ നിന്ന് അധികൃതർ പിന്മാറുകയായിരുന്നെന്ന് എം.എസ്.എഫ് നേതാക്കൾ പറഞ്ഞു. സർവകലാശാലക്ക് കീഴിലെ മിക്ക കോളജുകളിലും പ്രസംഗമുണ്ടായിരുന്നില്ല. പ്രിൻസിപ്പൽമാർക്ക് സർവകലാശാലയിൽനിന്ന് അറിയിപ്പ് ലഭിച്ചതുമില്ല. കോളജുകളിൽ പ്രസംഗം സംപ്രേഷണം ചെയ്യണമെന്ന് യു.ജി.സി ആക്ടിങ് ചെയർമാൻ വെബ്സൈറ്റിൽ നൽകിയ നോട്ടീസിൽ വ്യക്തമായി പറയുന്നില്ല. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ പ്രസംഗം കേൾപ്പിച്ചെങ്കിലും കെ.എസ്.യു പ്രവർത്തകർ തടഞ്ഞു. ഇതോടെ പ്രസംഗം പകുതിയായപ്പോൾ അവസാനിപ്പിച്ചു. ഗുരുവായൂരപ്പൻ കോളജ ്, പ്രോവിഡൻസ്, േദവഗിരി, ചേളന്നൂർ എസ്.എൻ കോളജ്, മീഞ്ചന്ത ആർട്സ് ആൻഡ്സയൻസ് കോളജ് എന്നിവിടങ്ങളിലൊന്നും പ്രധാനമന്ത്രിയുടെ പ്രസംഗം ചർച്ചാവിഷയം പോലുമായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story