Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒല്ലൂരിലെ ജ്വല്ലറി...

ഒല്ലൂരിലെ ജ്വല്ലറി കവർച്ച: അന്വേഷണസംഘം തമിഴ്നാട്ടിൽ

text_fields
bookmark_border
ഒല്ലൂർ: ജ്വല്ലറിയുടെ ചുമര് തുരന്ന് നാലേമുക്കാൽ കിലോ സ്വർണാഭരണം കവർന്ന സംഭവത്തിൽ പ്രതികളെ തേടി അന്വേഷണ സംഘം തമിഴ്നാട്ടിൽ. മൂന്നംഗ ടീമാണ് തമിഴ്നാട്ടിലെത്തിയത്. ഉത്തരേന്ത്യൻ കവർച്ച രീതിയുമായി സാമ്യമുള്ളതിനാൽ അത്തരത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ജില്ലയിൽ ഇടക്കാലത്ത് ക്യാമ്പ് ചെയ്ത കവർച്ചാസംഘത്തെ കുറിച്ചും, വിവിധയിടങ്ങളിൽ താമസിക്കുന്ന, സംശയനിഴലിലുള്ള ഇതര സംസ്ഥാനക്കാരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇതരസംസ്ഥാന കവർച്ചാസംഘം നേരത്തെ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുവെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് ഇത്തരം കവർച്ചകളൊന്നും നടന്നിരുന്നില്ല. കവർച്ച നടന്ന ജ്വല്ലറിയിൽ നേരത്തെയും സമാന കവർച്ചയുണ്ടായിട്ടുള്ളതിനാൽ ഈ സമാനതയും പൊലീസ് പരിശോധിക്കുകയാണ്. ജ്വല്ലറിയിലെ അറക്കുള്ളിൽ സൂക്ഷിച്ച സ്വർണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ജ്വല്ലറിയുമായി അടുപ്പമുള്ളവർക്ക് മാത്രമേ ഇതേ കുറിച്ച് അറിയാൻ സാധ്യതയുള്ളതിനാൽ ഇതും പരിശോധിക്കുകയാണ്. സി.സി ടി.വി ദൃശ്യങ്ങളിൽ സംശയകരമായതൊന്നും ലഭിച്ചിട്ടില്ലെങ്കിലും പ്രദേശത്തെ മറ്റ് സി.സി ടി.വികളിലെ കവർച്ചാ സമയത്തെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story